Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:54 am

Menu

Published on August 21, 2013 at 1:40 pm

ഇന്ത്യന്‍ കരുത്തായി ഹെര്‍കുലീസ് സൂപ്പര്‍

indian-air-force-lands-super-hercules-plane-on-airstrip-near-lac

ന്യൂഡല്‍ഹി : ലോകത്തെ ഉയരം കൂടിയ പ്രദേശങ്ങളിലൊന്നായ ലഡാക്കില്‍,ചൈന അതിര്‍ത്തിക്ക് സമീപം ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ ഭാരം വഹിക്കാവുന്ന സുപ്പര്‍ ഹെര്‍ക്കുലീസ് വിമാനമിറക്കി ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പ് നല്കി.സമുദ്ര നിരപ്പില്‍ നിന്ന് 5065 മീറ്റര്‍ ഉയരത്തില്‍, കിഴക്കന്‍ ലഡാക്കിലെ ദൗലത്ത്ബേഗ് ഓള്‍ഡി എയര്‍ സ്ട്രിപ്പില്‍ വിമാനമിറക്കിയാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ചൈന പട്ടാളം നുഴഞ്ഞുകയറുന്ന പ്രദേശത്താണ് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമെത്തിച്ചത്.20 ടണ്ണോളം ഭാരം വഹിക്കാവുന്ന സൂപ്പര്‍ ഹെര്‍ക്കുലീസ് ഉയരം കൂടിയ പ്രദേശമായ ലഡാക്കില്‍ ഇന്ത്യന്‍ വ്യോമസേനക്ക് ഏറെ ഉപകാരപ്രദമാവും. ഏപ്രില്‍ മുതല്‍ ഈ മേഖലയില്‍ ചൈന അതിക്രമിച്ചു കടക്കല്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം.ഇന്ത്യന്‍ സേനയ്ക്ക് ഭക്ഷണപദാര്‍ത്ഥങ്ങളും മറ്റും എത്തിക്കുന്നതിനും ഈ എയര്‍സ്ട്രിപ് ഉപയോഗപ്രദമാകും. അതിര്‍ത്തിയില്‍ ഹെര്‍ക്കുലിസ് വിമാനങ്ങളെ ഇറക്കിയതിലൂടെ ചൈനയ്ക്ക് ശക്തമായ സന്ദേശമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News