Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:31 pm

Menu

Published on March 3, 2017 at 12:04 pm

പാക്ക് യുവാക്കളെ വഴി തെറ്റിക്കുന്നത് ഇന്ത്യന്‍ സിനിമയും സല്‍മാന്‍ ഖാനും; പാക്ക് നടി

indian-films-salman-khan-ruining-our-youth-says-pakistan-actress

ഇസ്ലാമാബാദ്: ഇന്ത്യന്‍ സിനിമകളും ബോളിവുഡ് താരം സല്‍മാന്‍ ഖാനുമാണ് പാക്കിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നതെന്ന് പാക്ക് നടിയും ഗായികയുമായ റാബി പിര്‍സദ.

പാക്കിസ്ഥാനില്‍ ബോളിവുഡ് സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് വലിയ കുറ്റമാണെന്നും നടി അഭിപ്രായപ്പെട്ടു. ലാഹോറില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കവെയായിരുന്നു അവരുടെ പരാമര്‍ശം. നേരത്തെ പാക്ക് നടി സബാ ഖമറും ബോളിവുഡ് താരങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു.

പാക്കിസ്ഥാന്‍ സിനിമകള്‍ കുട്ടികളെ പഠിപ്പിക്കുന്നത് നന്മയാണെന്നും എന്നാല്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ അത്തരം മൂല്യങ്ങള്‍ നശിച്ച് അധ:പതിച്ചുവെന്നും റാബി പിര്‍സദ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ചിത്രങ്ങളുടെ പ്രധാന കഥാപശ്ചാത്തലം കുറ്റകൃത്യങ്ങളാണ്. പ്രത്യേകിച്ച് സല്‍മാന്‍ ഖാന്‍ ചിത്രങ്ങളെന്ന് റാബി പിര്‍സദ പറഞ്ഞതായി ദ എക്സ്പ്രസ് ട്രൈബൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ എന്താണ് യുവജനങ്ങളെ പഠിപ്പിക്കുന്നതെന്ന് ചോദിച്ച നടി ഇത്തരം ചിത്രങ്ങള്‍ മഹത്തരമായ പാക്കിസ്ഥാന്‍ സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്നും പറഞ്ഞു.

നേരത്തെ ബോളിവുഡ് നടന്മാരെ അധിക്ഷേപിച്ച് സംസാരിക്കുന്ന പാക്ക് നടി സബാ ഖമറിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 2015ല്‍ ചിത്രീകരിച്ച ഒരു ടെലിവിഷന്‍ ചാനലിലെ ടോക്ക് ഷോയിലായിരുന്നു ഇത്.

സല്‍മാന്‍ ഖാന്‍ ബാലിശ പ്രകൃതമുള്ള നടനാണെന്നും കൊറിയോഗ്രാഫര്‍മാരെ അനുസരിക്കാതെ തന്നിഷ്ടം കാണിക്കുന്ന വ്യക്തിയാണെന്നും സബ പറഞ്ഞിരുന്നു. റിതേഷ് ദേശ്മുഖിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് താന്‍ പാക്കിസ്ഥാനിലെ എ ഗ്രേഡ് നടിയാണെന്നും അതിനാല്‍ എ ഗ്രേഡ് നടന്‍മാര്‍ക്കൊപ്പം മാത്രമേ അഭിനിയിക്കൂ എന്നുമായിരുന്നു മറുപടി.

കൂടാതെ ഇമ്രാന്‍ ഹാഷ്മി, ഹൃത്വിക് റോഷന്‍, റണ്‍ബീര്‍ കപൂര്‍ എന്നിവരെക്കുറിച്ചും നടിയുടെ കമന്റുകളുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News