Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കറാച്ചി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളി പാക് ജയിലില്‍ മരിച്ചു.ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി മോചനം കാത്തുകഴിയുകയായിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയാണ് മരിച്ചത്.60കാരനായ ദാദുബായിയാണ് അസുഖത്തെത്തുടര്‍ന്ന് കറാച്ചിയിലെ ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്‍ററില്‍ മരിച്ചത്.കടുത്ത പനിയും താഴ്ന്ന രക്തസമ്മര്‍ദവും കാരണമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.ഹൃദയാഘാതവും താഴ്ന്നര ക്തസമ്മര്‍ദവുമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.കഴിഞ്ഞ നവംബര്‍ മുതല്‍ ദാദുബായി മാലിര്‍ ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ്. ഇന്ത്യയില്‍ തിരിച്ചെത്തി കുടുംബാംഗങ്ങളെ കാണാന്‍ ആവേശത്തിലായിരുന്നു ദാദുബായി.തുടര്‍നടപടികള്‍ക്കായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ നിര്‍ദേശം കാത്തിരിക്കുകയാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. പാകിസ്താന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഔദ്യാഗികമായി വിവരം നല്‍കിയതിനുശേഷം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയേ മൃതദേഹം നാട്ടിലെത്തിക്കാനാകൂ.എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ ഔദ്യാഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഹൈകമീഷന്‍ വക്താവ് പ്രതികരിച്ചു.
Leave a Reply