Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഷാര്‍ജ: മരണം കണ്ട് ചിരിച്ച ഇന്ത്യന്‍ നേഴ്‌സിന് ഷാർജയിൽ വെച്ച് യുവാക്കളുടെ ക്രൂര മർദ്ദനം.ശനിയാഴ്ച അല്‍ ഖാസിമി ആശുപത്രിയിലെ പുരുഷ നേഴ്‌സാണ് മർദ്ദനത്തിനിരയായത്.മരിച്ചയാളുടെ ബന്ധുവായ സ്ത്രീ മരണവാര്‍ത്തയറിഞ്ഞ് ബോധം കെട്ട് വീഴുന്നത് കണ്ടാണ് നഴ്‌സ് ചിരിച്ചത്. നിലത്ത് വീണ സ്ത്രീയെ ശ്രദ്ധിക്കാന്‍ നേഴ്‌സ് തയാറായില്ലെന്ന് യുവാക്കൾ ആരോപിച്ചു.മര്‍ദ്ദനത്തില്‍ പരിക്കേറ്റ നഴ്‌സിനെ അതേ ആശുപത്രിയില്‍ തന്നെ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഡോ.ആരിഫ് അൽ നൂർയാനി,എക്സിക്യൂറ്റീവ് ഡയറക്ടർ,കാർഡിയോളജിസ്റ്റ് എന്നിവർ സംഭവത്തിൻറെ സത്യാവസ്ഥ സ്ഥിരീകരിച്ചിട്ടുണ്ട്.നഴ്സിനെ ആക്രമിച്ച യുവാക്കൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
Leave a Reply