Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂര്‍ : രാജസ്ഥാന്‍ ഗ്രാമത്തില്‍ ആറുവയസുകാരിയെ മാനഭംഗചെയ്ത നാല്‍പതുകാരന് നല്‍കിയ ശിക്ഷ എന്താണെന്നോ .നാല്‍പതുകാരന്റെ എട്ടുവയസുള്ള മകനെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം ചെയ്യിപ്പിക്കുക .എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയതോടെ നാല്‍പതുകാരനെ അറസ്റ്റു ചെയ്തു.തലസ്ഥാനനഗരമായ ജയ്പൂരില്‍നിന്ന് 150 കിലോമീറ്ററോളം അകലെയുള്ള കേശവപുര ഗ്രാമത്തിലാണ് സംഭവം.
ഗ്രാമവാസിയായ നാല്‍പതുകാരന്‍ പെണ്‍കുട്ടിയെ രണ്ടാഴ്ചയോളം മുറിയില്‍ പൂട്ടിയിട്ട് മാനഭംഗം ചെയ്യുകയായിരുന്നു. പിന്നീട് മോചിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പോകാതെ നാട്ടുകൂട്ടത്തിലേക്ക് സംഭവം എത്തിക്കുകയായിരുന്നു. അവരാണ് കുറ്റവാളിയുടെ എട്ടുവയസുമാത്രം പ്രായമുള്ള മകനെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം ചെയ്യിക്കാമെന്ന തീര്‍പ്പിലെത്തിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിന് സമ്മതിച്ചില്ല.ഇതിനിടെ ബുധനാഴ്ച ഇയാള്‍ വീണ്ടും പെണ്‍കുട്ടിയെ മാനഭംഗം ചെയ്തുവത്രെ. അതോടെ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ അവര്‍ മഹാവീര്‍ നഗര്‍ പൊലീസ് സ്റ്റേഷനെ സമീപിച്ചു. അവര്‍ പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്.
Leave a Reply