Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: 45 വര്‍ഷം മുമ്പ് വിമാന അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം ഹിമാചല്‍ പ്രദേശിലെ മലനിരകളില്‍നിന്ന് കണ്ടെടുത്തു. മലനിരകളില്‍നിന്ന് കണ്ടെടുത്തത് വ്യോമസേനയിലെ ഉഗ്യോഗസ്ഥനായിരുന്ന ജ്ഗമെയില്‍ സിങിന്റെ മൃതദേഹമാണ്. മൃതദേഹം ജ്ഗമെയില്‍ സിങിന്റെതാണെന്ന് തിരിച്ചറിയാൻ സഹായിച്ചത് തിരിച്ചറിയല്‍ ഡിസ്‌ക്, ഇന്‍ഷുറന്‍സ് പോളിസി, പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്ത് എന്നിവയാണ് . .98 സൈനികരും നാല് വിമാന ജീവനക്കാരുമായി 1968 ഫെബ്രവരി ഏഴിന് പറന്നുയര്‍ന്ന വ്യോമസേനയുടെ വിമാനമാണ് ഹിമാചലിലെ മലനിരകളില്‍ തകര്‍ന്നുവീണത്. ഇതുവരെ നാലുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്ത് 13നാണ് സൈനികര്‍ക്കുവേണ്ടി വീണ്ടും തിരച്ചില്‍ തുടങ്ങിയത്.
Leave a Reply