Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:രാജ്യത്തെ ആദ്യ മോണോറെയില്‍ മുംബൈയില്‍ ഒക്ടോബറില്‍ പ്രവര്‍ത്തിച്ചുതുടങ്ങും.പദ്ധതി നടപ്പാക്കുന്ന എം.എം.ആര്‍.ഡി.എ.യിലെ ഉന്നതോദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. മോണോറെയിലിൻറെ പരീക്ഷണ ഓട്ടത്തിൻറെ അന്ത്യഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ഒരു പ്രധാന കടമ്പ കഴിയുമെന്നും വണ്ടി ഓടിക്കാനുള്ള ശ്രമമായിരിക്കും പിന്നീട് നടക്കുകയെന്നും ചൂണ്ടിക്കാട്ടുന്നു.’കഴിയുന്നതും വേഗം മോണോറെയില്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഏകദേശം ഒരു മാസത്തിനുള്ളില്‍തന്നെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. സിങ്കപ്പൂരിലെ എസ്.എം.എ.ആര്‍.ടി.യാണ് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നൽകുന്ന ഏജന്‍സി പറഞ്ഞു.ചെമ്പൂര്‍ മുതല്‍ പ്രതീക്ഷനഗര്‍ (വഡാല) വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ തുറന്നുകൊടുക്കുക. അഞ്ച് സ്റ്റേഷനുകളാണ് ഇതിനിടയിലുള്ളത്.ഭക്തി പാര്‍ക്ക്, മൈസൂര്‍ കോളനി, ഭാരത് പെട്രോളിയം, ഫെര്‍ട്ടിലൈസര്‍ ടൗണ്‍ഷിപ്പ്, ആര്‍.സി. മാര്‍ഗ് ജങ്ഷന്‍ എന്നിവ. ചെമ്പൂരില്‍നിന്ന് വഡാല ഡിപ്പോ വരെ എത്താന്‍ 18 മിനിറ്റെടുക്കും. വഡാലയില്‍നിന്ന് ജേക്കബ് സര്‍ക്കിള്‍ വരെയുള്ള 11 കിലോമീറ്ററില്‍ പണി നടക്കുന്നതേയുള്ളൂ. അടുത്ത വര്‍ഷം അവസാനം ഇതിൻറെ പണി പൂര്‍ത്തിയാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Leave a Reply