Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:27 pm

Menu

Published on April 26, 2013 at 4:35 am

ഇന്ദ്രജിത്ത് പരസ്യസംവിധായകന്‍!

indrajith-as-director

പരസ്യചിത്ര സംവിധായകനായി ഇന്ദ്രജിത്ത് എത്തുന്നു. പൈസ പൈസ എന്ന പുതിയ ചിത്രത്തിലാണ് ഇന്ദ്രജിത്തിന്റെ പുതിയ വേഷം. പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി.ചെന്നൈ, കൊച്ചി എന്നീ രണ്ടു നഗരങ്ങളിലായി മൂന്നുമണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. പ്രമേയത്തിലും അവതരണത്തിലും പുതുമയും വേഗതയും പ്രതീക്ഷിക്കാമെന്ന ഉറപ്പോടെ നവാഗതനായ പ്രശാന്ത് മുരളി അവതരിപ്പിക്കുന്ന ചിത്രമാണ് പൈസാ പൈസാ. അന്‍വര്‍ എന്ന പൃഥ്വിരാജ് ചിത്രത്തിനു ശേഷം രാജ് സഖറിയാസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ഇന്ദ്രജിത്തും മമ്തയും വീണ്ടും ഒന്നിക്കുന്ന പൈസ പൈസ ചിത്രീകരിച്ചത് ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ്. സിനിമയുടെ പശ്ചാത്തലവും ഈ നഗരങ്ങള്‍തന്നെ. പരസ്യചിത്ര സംവിധായകന്റെ വേഷമാണ് ഇന്ദ്രജിത്തിന്. മോഡിലിങ് രംഗത്തെ മുന്‍താരമായി മംമ്ത എത്തുന്നു. ദാനിയല്‍ ബാലാജി, അജു വര്‍ഗീസ്, കാതല്‍ സന്ധ്യ, പാര്‍വതി കൃഷ്ണന്‍, അപൂര്‍വ ബോസ്, കിഷോര്‍ സത്യ, അനൂപ് ചന്ദ്രന്‍, ശശി കലിംഗ, സുനില്‍ സുഖദ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ചിത്രത്തിലൂടെ ബോളിവുഡ് താരം അമൃത പാഠ്കി മലയാളത്തിലെത്തുന്നു. മിസ് ഏര്‍ത്ത് ബഹുമതിയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ അമൃത പാഠ്ക്കി ഗായത്രി രഘുരാമിന്റെ നൃത്തസംവിധാനത്തില്‍ ഒരു ഗാനരംഗത്തിലാണ് അഭിനയിച്ചത്.

പരസ്യരംഗത്തുനിന്നുമെത്തുന്ന പ്രശാന്ത് മുരളിയുടെ ആദ്യചിത്രത്തിന്റെ ഛായാഗ്ര ഹണം നിര്‍വഹിച്ചത് കിഷോര്‍ മണിയാണ്. ഡി സന്തോഷാണ് ഗാനരചയിതാവ്. എബി സാല്‍വിന്‍ ഒരുക്കിയ നാലു പാട്ടുകള്‍ പൈസ പൈസയിലുണ്ട്. അണിയറ ജോലികള്‍ പൂര്‍ത്തിയാകുന്ന ചിത്രം ജൂണ്‍ പകുതിയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തും.

Loading...

Leave a Reply

Your email address will not be published.

More News