Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: നടനും എം.പിയുമായ ഇന്നസെന്റ് അമ്മ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കില്ല. താന്‍ സ്ഥാനമൊഴിയുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് ഒരാലോചനയും സംഘടനയില്‍ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദീലീപും നാദിര്‍ഷയും പ്രതിയായാല്‍ അമ്മ യോഗം ചേര്‍ന്നു ഇവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം ആലോചിച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസില്‍ അമ്മ വേണ്ട വിധം പ്രതികരിച്ചില്ലെന്നും, സംഘടന ദിലീപിനൊപ്പമാണ് നിന്നതെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉര്‍ന്നിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന അമ്മ ജനറല്‍ ബോഡിക്കു ശേഷം മുകേഷും ഗണേശ് കുമാറുമടക്കമുള്ളവര്‍ മാധ്യമങ്ങളോട് മോശമായി സംസാരിച്ചതും ചര്‍ച്ചയായിരുന്നു. എന്നാല്‍ ജനറല്‍ ബോഡിക്കു ശേഷം സംഭവിച്ച കാര്യങ്ങള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചതല്ലെന്നും അവിടെ വച്ച് ആളുകള്‍ കൂവിയതിനു മാപ്പു ചോദിക്കുന്നെന്നും ഇന്നസെന്റ് പറഞ്ഞു.
അവിടെ വച്ച് ചിലര്‍ മോശമായി സംസാരിച്ചു. അതു മോശമായി സംസാരിച്ചതല്ല, മറിച്ച് അവര്‍ ആവേശം കൊണ്ട് പറഞ്ഞതാണ്. ദിലീപ് ഇന്നലെ കൂടി തന്നെ ഫോണ്‍ വിളിച്ചു. താന്‍ അവനോട് ചോദിച്ചു. എടാ ദിലീപെ എന്തെങ്കിലുമുണ്ടോ ?” അവന്‍ അങ്ങനെയൊന്നുമില്ല ചേട്ടാ എന്നാണ് പറഞ്ഞത്, ഇന്നസെന്റ് ചൂണ്ടിക്കാട്ടി.
Leave a Reply