Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 5:53 am

Menu

Published on December 18, 2015 at 12:27 pm

കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തനായതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കു വെച്ച് ഇന്നസെന്റ്

innocents-facebook-post

കാൻസർ ബാധയില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനായതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ഇന്നസെന്റ്.രണ്ട് ദിവസം മുന്‍പ് നടത്തിയ സ്‌കാനിംഗില്‍ രോഗം പൂര്‍ണമായി മാറി എന്നാണ് ന്യൂഡല്‍ഹി എയിംസിലെ ഡോ: ലളിത് കുമാറും ഡോ: ഗംഗാധരനും പറഞ്ഞതെന്നും ഇന്നസെന്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു.അര്‍ബുദ രോഗലക്ഷണങ്ങള്‍ വീണ്ടും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടനും എംപിയുമായ ഇന്നസെന്റിനെ ഓഗസ്റ്റ് ആദ്യവാരത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ രോഗത്തില്‍ നിന്നും മുക്തനായി തിരിച്ചെത്തിയതായിരുന്നു. വീണ്ടും രോഗം വന്നകാര്യവും ഇന്നസെന്റ് തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രീയമുളളവരെ, എന്റെ സുഹൃത്തായ ക്യാന്‍സര്‍ രണ്ടാമതും വന്നു എന്ന വിവരം ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നുവല്ലോ. രണ്ടു ദിവസം മുന്‍പ് നടത്തിയ സ്‌കാനിംഗില്‍ എന്റെ രോഗം പൂര്‍ണമായി മാറി എന്ന് ഡല്‍ഹി എയിംസിലെ ഡോ. ലളിത് കുമാറും ഡോ. ഗംഗാധരനും അറിയിച്ചു.ഇനിയുളള കാലം പഴയതുപോലെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഒരായിരം നന്ദി!

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News