Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:22 pm

Menu

Published on July 26, 2013 at 10:23 am

ഇന്‍സാറ്റ് 3ഡി വിജയകരമായി വിക്ഷേപിച്ചു

insat-3d-launched-successfully

ബംഗളൂരു: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡി വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൊറോവില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു വിക്ഷേപണം. യൂറോപ്യന്‍ സ്പെയ്സ് കണ്‍സോര്‍ഷ്യം വികസിപ്പിച്ച ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ച് ഫ്രഞ്ച് ഗയാനയിലെ കോറുവില്‍നിന്നാണ് ഇന്‍സാറ്റ് 3ഡി വിക്ഷേപിച്ചത്. കാലാവസ്ഥാ നിരീക്ഷണത്തിനും പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനുമുള്ള ഉപഗ്രഹമാണ് ഇന്‍സാറ്റ് 3 ഡി. ഇതില്‍ നിന്നുള്ള സിഗ്നലുകള്‍ കര്‍ണാടകയിലെ ഹാസനിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ കിട്ടിത്തുടങ്ങിയതായി ഐ. എസ്.ആര്‍. ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഏറ്റവും വലിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് അല്‍ഫാസാറ്റ്.

Loading...

Leave a Reply

Your email address will not be published.

More News