Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:02 pm

Menu

Published on June 21, 2018 at 12:18 pm

യോഗ തുടങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

international-yoga-day-tips

ഇന്ന് ലോക യോഗാ ദിനത്തിന്റെ ഭാഗമായി പലരും യോഗാ അഭ്യാസത്തെ കുറിച് കൂടുതൽ അറിയാൻ താല്പര്യപ്പെടുന്നവരായിരിക്കും എന്നാൽ അതിലുപരി ഇതിനെ വ്യായാമമായി സമീപിച്ചാൽ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

യോഗ തുടങ്ങും മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്

1 ) ശുദ്ധവായു സഞ്ചാരമുള്ള സ്ഥലത്തു വേ ണം യോഗ ചെയ്യാൻ. വെറും നിലത്തിരുന്ന് യോഗ ചെയ്യരുത്.
പായോ ബെഡ്ഷീറ്റോ യോഗാ മാറ്റോ വിരിച്ച് േയാഗ ചെയ്യാം.

2 ) ശ്വാസകോശങ്ങളുടെ വികാസവും ര ക്തസഞ്ചാരവും തടയാത്ത അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
ശരീരത്തിന് അയവും വഴക്കവും വരുമ്പോൾ കഠിനമായ ആസനങ്ങളിലേക്ക് പോകുന്നതാണ് നല്ലത്.

3) ഓരോ യോഗാസനവും ശരീരത്തിന്റെ ഇരുഭാഗത്തിനും (ക്ലോക്ക് വൈസ്– ആന്റി ക്ലോക്ക് വൈസ്, ഇടതു– വലത്) മൂന്നുതവണയെങ്കിലും ആവർത്തിക്കണം. ഓരോ യോഗാസനവും പൂർണമായാൽ ആ പോസിൽ

പത്തു സെക്കൻഡെങ്കിലും നിൽക്കാൻ ശ്രമിക്കുക. ഓരോ യോഗാഭ്യാസത്തിനും തുടർച്ചയായി വിപരീത
ദിശയിലേക്കുള്ള ഒരു യോഗാഭ്യാസം ചെയ്യണം.

4 ) യോഗയിൽ ശ്വസനപ്രക്രിയ പ്രധാനമാണ്. പിന്നിലേക്കുള്ള പോസുകൾക്ക് ശ്വാസം
അകത്തേക്കെടുക്കുകയും മുന്നിലേക്കുള്ള പോസുകൾക്ക് ശ്വാസം പുറത്തേക്ക് വിടുകയും ചെയ്യേണ്ടത്.

5) ഓേരാരുത്തരുടെയും ശരീരത്തിന്റെ വഴക്കവും ആരോഗ്യസ്ഥിതിയും അനുസരിച്ചേ യോഗമുറകൾ
ചെയ്യാവൂ. തുടക്കക്കാർക്കും പ്രായമുള്ളവർക്കും അധികം പ്രയാസമില്ലാത്ത യോഗമുറകള്‍ ചെയ്യാം.
യോഗാഭ്യാസം ആവർത്തിക്കുമ്പോൾ അതിന്റെ പടി കൂടി വിലയിരുത്തണം. അങ്ങനെയേ കൃത്യമായ നില (പൊസിഷന്‍)കളിലേക്ക് എത്താൻ സാധിക്കൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News