Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 1:38 am

Menu

Published on October 18, 2013 at 2:23 pm

ഐഫോണും ഐപാഡും മോഷണം പോയി; സ്വകാര്യ ചിത്രങ്ങള്‍ ലീക്കാകുമെന്ന് ശില്‍പയ്ക്ക് ഭയം

ipad-and-ipod-worth-one-lakh-were-stolen-from-shilpa-shetty

ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി. ജുഹുവിലെ ബംഗ്ലാവില്‍ നിന്നുമാണ് ഇവ മോഷണം പോയതെന്ന് ശില്പ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒട്ടേറെ സ്വകാര്യ വിവരങ്ങളും സ്വകര്യ ചിത്രങ്ങളും ഉള്ള ഫോണ്‍ കവര്‍ച്ച ചെയ്തയാള്‍ ദുരുപയോഗം ചെയ്യുമോ എന്ന ഭയത്തിലാണ് ശില്പ ഇപ്പോള്‍ ഉള്ളത്.
ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും ഒരുമിച്ചുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഈ ഫോണിലും ഐപാഡിലും കൂടിയുള്ളതായി ശില്പയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റു പരിശോധിച്ച് കവര്‍ച്ച നടത്തിയ ആളെ ഉടന്‍ പിടികൂടുവാനുള്ള ശ്രമത്തിലാണ് പോലിസ്.
ഒക്ടോബര്‍ 16ന് ബുധനാഴ്ചയാണ് മോഷണം നടന്നിരിക്കുന്നത്. ഒരുലക്ഷത്തോളം വിലയുള്ള വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്‌ളോറും ഒന്നാം നിലയുമാണ് രാജും ശില്‍പയും ഉപയോഗിച്ചുവരുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരു ജിമ്മായിട്ടാണ് ഉപയോഗിച്ചുവരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33