Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2025 4:46 pm

Menu

Published on May 27, 2015 at 9:29 am

മയക്കുമരുന്ന് കടത്ത്; ഇറാനിൽ 22 ജയിൽപുള്ളികളെ തൂക്കിലേറ്റി

iran-hanged-22-prisoners

ടെഹ്‌റാന്‍: ഇറാനില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ തടവിലായിരുന്ന 22 പേരെ സർക്കാർ തൂക്കിലേറ്റി. വടക്കന്‍ ഇറാക്കിലെ കരാഗിലുള്ള ഗീസല്‍ ഹസാര്‍ ജയിലിലെ തടവിലായിരുന്ന 22 പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഇറാനിലെ മനുഷ്യാവകാശ സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്.
എന്നാൽ തടവിലായിരുന്ന 22 പേരെയും നിര്‍ബന്ധിപ്പിച്ച് കുറ്റം സമ്മതിപ്പിച്ചതിനു ശേഷമാണ് കൂട്ടവധശിക്ഷ നടപ്പാക്കിയതെന്ന് ഇറാനിലെ മനുഷ്യാവകാശസംഘടനയുടെ വക്താവ് മഹമ്മൂദ് അമീരി പറഞ്ഞു. ഇറാനിലെ കൂട്ടവധശിക്ഷ ഒഴിവാക്കുന്നതിന് യുഎന്നിന്‍റെയും അന്താരാഷ്ട്ര സമൂഹത്തിന്‍റെയും ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News