Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:13 am

Menu

Published on April 18, 2014 at 12:12 pm

കൊലക്കയറിൽ നിന്നും അവസാന നിമിഷം രക്ഷപ്പെട്ട യുവാവ് ജീവിതത്തിലേക്ക്

iranian-killer-given-a-last-minute-reprieve-from-death-penalty

ടെഹ്‌റാന്‍:വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവ് കൊലക്കയറിൽ നിന്നും നിമിഷങ്ങൾ ബാക്കി നിൽക്കെ രക്ഷപ്പെട്ടു.ഏഴു വർഷം മുമ്പ് നടന്ന ഒരു കൊലപാതക കേസിലാണ് 20 കാരനായ ബലാല്‍ അബ്ദുള്ള എന്ന യുവാവ് ശിക്ഷിക്കപ്പെട്ടത്.റോയാനിലെ തെരുവില്‍ വച്ചുണ്ടായ സംഘട്ടനത്തില്‍ 18 കാരനായ അബ്ദുള്ള ഹൊസെയ്ന്‍സാദ എന്ന യുവാവിനെ ബലാൽ കൊലപ്പെടുത്തുകയായിരുന്നു.വധശിക്ഷ നടപ്പിലാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹൊസെയ്ന്‍സാദയുടെ മാതാപിതാക്കള്‍ ബാലാലിനു മാപ്പ് കൊടുത്തതാണ് ബലാലിന് കൊലക്കയറിൽ നിന്നും രക്ഷപ്പെടാൻ സഹായകമായത്.പരസ്യ വധശിക്ഷക്ക് സാക്ഷികളാവാൻ ഹൊസെയ്ന്‍സാദയുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു. ഇറാൻ നിയമമനുസരിച്ച് വധശിക്ഷ ലഭിച്ച പ്രതി നില്‍ക്കുന്ന പീഠം തള്ളിമാറ്റി ശിക്ഷ നടപ്പിലാക്കേണ്ടത് ഇരയുടെ ബന്ധുക്കളാണ്.ഇതുപ്രകാരം ഹൊസെയ്ന്‍സാദയുടെ മാതാവ്‌ ബാലാലിൻറെ അടുത്തേക്ക് വരികയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു.പിന്നീട് ബലാലിനു തങ്ങള്‍ മാപ്പ് നല്‍കുന്നതായി ഇവർ അറിയിക്കുകയായിരുന്നു.തുടർന്ന് ബാലാലിൻറെ കഴുത്തിൽ നിന്നും കൊലക്കയർ അഴിച്ചു മാറ്റി. കഴിഞ്ഞ ദിവസം തന്റെ മകന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് താനൊരു നല്ല സ്ഥലത്താണ് ഉള്ളതെന്നും പ്രതികാരത്തിന്റെ ആവശ്യമില്ലെന്നും തന്റെ ഭാര്യയോട് പറഞ്ഞതായി കൊല്ലപ്പെട്ട അബ്ദുള്ളയുടെ പിതാവ് പറഞ്ഞു.എന്തായാലും കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ട യുവാവിന് തുടർന്നും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

Loading...

Leave a Reply

Your email address will not be published.

More News