Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:31 am

Menu

Published on April 9, 2014 at 4:40 pm

ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം എട്ട് വയസ്സാക്കാന്‍ പോകുന്നു

iraq-marriage-bill-allows-girls-to-marry-at-age-8

ബഗ്ദാദ്:ഇറാഖില്‍  ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം എട്ട് വയസ്സാക്കാന്‍ പോകുന്നു. ജഅഫരി നിയമം എന്നു പേരിട്ട നിയമം സ്ത്രീകളുടെ നിലവിലുള്ള ഒരുപാട് അവകാശങ്ങളാണ് നിഷേധിക്കപ്പെടുക. മന്ത്രി സഭ രണ്ടാഴ്ച മുമ്പ് അംഗീകരിച്ചിട്ടുള്ള ഈ ബില്‍ ഇപ്പോള്‍ പരിഗണനയ്ക്കായി പാര്‍ലമെന്റിലാണുള്ളത്.തീവ്ര മത വാദികളായ ഫാദിലാ പാര്‍ട്ടി നേതാവായ ഇറാഖി നീതിന്യായ മന്ത്രിയാണ് ബില്‍ തയ്യാറാക്കിയത്. ഇത് മന്ത്രി സഭ രണ്ടാഴ്ച മുമ്പ് അംഗീകരിച്ചു. ഇതിനു ശേഷമാണ് ബില്‍ 325 അംഗ പാര്‍ലിമെന്റിന്റെ പരിഗണനയ്ക്ക് വന്നത്. പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ ബില്‍ നിയമമാവും. അതോടെ, ഒമ്പതു വയസ്സുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ ഇറാനില്‍ നിയമത്തിന്റെ പൂര്‍ണ പിന്തുണയാകും.വിവാഹത്തിനു പുറമേ സ്ത്രീകള്‍ക്ക് ഇപ്പോഴുള്ള നിരവധി അവകാശങ്ങള്‍ റദ്ദു ചെയ്യാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. ബില്ല് പ്രകാരം ഭര്‍ത്താക്കന്‍മാര്‍ നടത്തുന്ന ബലാല്‍സംഗം ബില്‍ നിയമവിധേയമാക്കുകയും സ്ത്രീയുടെ മുകളിലുള്ള പൂര്‍ണ്ണ അധികാരം ഭര്‍ത്താവിന് നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ഭര്‍ത്താവിന്റെ ലൈംഗിക ആവശ്യങ്ങള്‍ ഏതു വിധേനയും നിറവേറ്റാന്‍ സ്ത്രീ ബാധ്യസ്ഥയായിരിക്കുമെന്നും ബഹുഭാര്യത്വ വ്യവസ്ഥകള്‍ ഉദാരമാക്കുന്നതും ബില്ലില്‍ പറയുന്നു. ഒമ്പതു വയസ്സു മുതല്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹ മോചനം നല്‍കാം, വിവാഹ മോചനത്തിന് ശേഷം രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളുടെ മേല്‍ പൂര്‍ണ്ണ അധികാരം പിതാവിന് മാത്രമായിരിക്കുമെന്നും ബില്ലില്‍ പറയുന്നു.അതേസമയം നിലവിലുള്ള നിയമമനുസരിച്ച് രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹം ചെയ്യാനുള്ള ഇറാഖി പെണ്‍കുട്ടികളുടെ പ്രായപരിധി 18 വയസ്സാണ്. രക്ഷിതാക്കളുടെ ഇഷ്ടപ്രകാരം 15 വയസ്സു തൊട്ട് വിവാഹം നടത്താവുന്നതാണ്. വിവിധ മതവിഭാഗങ്ങള്‍ക്ക് വേണ്ടി ഈ നിയമത്തില്‍ ഇളവുകളൊന്നും ഇപ്പോഴില്ല. ഫാദിലാ പാര്‍ട്ടിയുടെ പിന്തുണയോടെ മൂന്നാം വട്ടവും അധികാരത്തിലേറാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നൂറി അല്‍ മാലികിന്റേത്. അതിനുള്ള പ്രധാന തുറുപ്പു ചീട്ടായാണ് ഭരണകക്ഷി ഈ ബില്ലിനെ കാണുന്നത്. ബില്ലിനെതിരെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും ഇറാഖിലെ വിവിധ സ്ത്രീ സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News