Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 5:38 am

Menu

Published on April 29, 2013 at 5:21 am

ഇറാഖില്‍ അല്‍ജസീറയുള്‍പ്പെടെ 10 ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കി

iraq-suspends-al-jazeera-broadcast-operations

ബഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളും വംശീയ സംഘര്‍ഷവും തുടരുന്ന ഇറാഖില്‍ അല്‍ജസീറയടക്കം 10 ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കിയതായി ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ സംഘര്‍ഷാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് നടപടി. സര്‍ക്കാര്‍ വിരുദ്ധരുടെ ക്യാമ്പിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 180ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. പ്രധാനമന്ത്രി നൂരി അല്‍ മാലികി നയിക്കുന്ന ഭരണകൂടം തങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് സുന്നി വിഭാഗം നാലു മാസത്തോളമായി പ്രക്ഷോഭം നടത്തിവരുകയാണ്.

സര്‍ക്കാര്‍ നടപടിയില്‍ അല്‍ജസീറ അധികൃതര്‍ നടുക്കം പ്രകടിപ്പിച്ചു. വര്‍ഷങ്ങളായി രാജ്യത്ത് നടക്കുന്ന ഓരോ സംഭവ വികാസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും സര്‍ക്കാറിന്‍േറത് വിവേചനപരമായ നടപടിയാണെന്നും അല്‍ജസീറ ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. മാധ്യമ സ്വതന്ത്ര്യം അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്നും സന്ദേശത്തില്‍ അറിയിച്ചു.
മുമ്പും ഇറാഖില്‍ അല്‍ജസീറ ഭാഗികമായി നിരോധിക്കപ്പെട്ടിരുന്നു.

മികച്ച വാര്‍ത്താ അവതരണത്തിലൂടെ ശ്രദ്ധേയമായ ചാനലാണ് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ.അറബ് വസന്തവും സിറിയന്‍ പ്രശ്നങ്ങളും ലോകത്തെ അറിയിക്കുന്നതില്‍ അല്‍ജസീറ മുഖ്യ പങ്ക് വഹിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News