Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അയര്‍ലണ്ട്: അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന ഘട്ടങ്ങളില്‍ സന്ദര്‍ഭങ്ങളില്‍ ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന് ഐറീഷ് പാര്‍ലമെന്‍റിന്റെ അധോസഭ പാസാക്കി.
ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ഡോക്ടര്‍ സവിത ഹാലപ്പനാവര്‍ മരിച്ച് ഒന്‍പത് മാസത്തിനുശേഷമാണ് നിയമത്തില്‍ ഇളവുവരുത്താന്‍ അയര്‍ലന്‍ഡ് തയ്യാറായത്.
19 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് 31-നെതിരെ 127 വോട്ടുകള്‍ക്ക് ബില്‍ പാസായത്. ഇതിനിടെ 165 ഭേദഗതികള്‍ ബില്ലില്‍ വരുത്തി. പ്രതിപക്ഷപാര്‍ട്ടികളിലെ ഭൂരിഭാഗം അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. എന്നാല്‍ ബില്ലിനെതിരെ രംഗത്തു വന്ന വനിതാമന്ത്രി ലൂസിന്‍ഡ ക്രെയ്ടണ്‍ ഇതില്‍ പ്രതിഷേധിച്ച് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു.
കത്തോലിക്ക ഭൂരിപക്ഷമുള്ള അയര്‍ലണ്ടില്‍ ഗര്‍ഭചിദ്രം മതനിന്ദയായി കരുതിയിരുന്നതിനാല്‍ അനുവദനീയമല്ലായിരുന്നു. ഗര്‍ഭകാലം പൂര്‍ത്തിയാക്കാനുള്ള ശേഷി രോഗിയായ സവിതയുടെ ഗര്‍ഭപാത്രത്തിനില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഗര്‍ഭചിദ്രത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഗര്‍ഭചിദ്രം നടത്തിയാല്‍ സവിതയുടെ ജീവന്‍ രക്ഷികകാനാകുമായിരുന്നു. 17 ആഴ്ചമാത്രം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിയതിനെ തുടര്‍ന്നുള്ള അണുബാധമൂലമാണ് സവിത മരിച്ചത്. ഗര്‍ഭഛിദ്രം നടത്തി ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സവിതയും ബന്ധുക്കളും നടത്തിയ അപേക്ഷകളെല്ലാം നിരസിക്കുകയായിരുന്നു. ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധമുയര്‍ന്നിരുന്നു.
Leave a Reply