Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമലാ പോളും സംവിധായകന്‍ എ.എല്‍ വിജയും തമ്മിലുള്ള പ്രണയവിവാഹം വിവാഹ മോചനത്തിലെത്തിയത് എല്ലാവരെയും ഞെട്ടിച്ച സംഭവമാണ്. ബന്ധം വേര്‍പിരിയാന്‍ കാരണം ഇരു കുടുംബങ്ങളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ അമലയുടെ അനുസരണക്കേടാണ് എല്ലാത്തിനും കാരണമെന്ന് വിജയ്‌യുടെ അച്ഛന്‍ ഒരു തമിഴ് മാധ്യമത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വിജയ്‌യുടെ കുടുംബം അമലയെ കുത്തുവാക്കുകള്‍ പറഞ്ഞ് മാനസികമായി തളര്‍ത്തിയെന്ന് കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. എന്ത് തന്നെയായാലും വിവാഹ മോചിതയാകുന്നതില്‍ അമല പോള്‍ വളരെ അധികം സന്തോഷവതിയാണെന്നാണ് കേള്‍ക്കുന്നത്. അമല പോള്‍ തുള്ളിക്കളിയ്ക്കുന്ന ഒരു വീഡിയോയ്‌ക്കൊപ്പമാണ് ഈ വാര്‍ത്ത പ്രചരിയ്ക്കുന്നത്.ബോളിവുഡ് പെപ്പി എന്ന യൂട്യൂബ് വെബ്‌സ്റ്റൈലാണ് അമലയുടെ സന്തോഷം കാണിച്ചുകൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. സുദീപിനൊപ്പമുള്ള കന്നട സിനിമയിലാണ് ഇപ്പോള്‍ അമല അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ രജനികാന്തിന്റെ നായികയാവാനുള്ള സുവര്‍ണാവസരവും നടിയെ തേടിയെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
–
–
Leave a Reply