Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:13 am

Menu

Published on January 19, 2018 at 3:26 pm

കാമുകന് നിങ്ങളേക്കാള്‍ ഇഷ്ടം സുഹൃത്തിനോടോ? കാരണം ഇതാണ്

is-bromance-better-than-romance

എപ്പോഴും ഫ്രണ്ട്‌സിന്റെ കൂടെയാ, തന്നെ ഒന്ന് നോക്കാന്‍ പോലും സമയമില്ല. പല കാമുകിമാരും കാമുകന്മാരോട് പറഞ്ഞിട്ടുള്ള കാര്യം തന്നെയാകും ഇത്.

മിക്ക പുരുഷന്മാരും കാമുകിയേക്കാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണ്. ആണ്‍സുഹൃത്തുക്കള്‍ തമ്മില്‍ ആഴത്തിലുള്ള ബന്ധങ്ങളില്‍ ആശ്ചര്യം തോന്നേണ്ടതില്ല. കാരണം വളരെ സാധാരണമാണ് ഇത്തരം സുഹൃത്ത് ബന്ധങ്ങള്‍.

ലൈംഗികമായ താല്‍പര്യം പുലര്‍ത്താതെ രണ്ട് പുരുഷന്മാര്‍ തമ്മില്‍ ഉണ്ടാകുന്ന ഇത്തരം സൗഹൃദങ്ങളെയാണ് ബ്രൊമാന്‍സ് എന്ന് വിളിക്കുന്നത്. റൊമാന്‍സിന്റെ മറ്റൊരു വകഭേദമാണിത്.

അന്താരാഷ്ട്ര തലത്തില്‍ ഈയടുത്ത് നടന്ന ഒരു പഠനമനുസരിച്ച് പുരുഷന്മാര്‍ തമ്മിലുള്ള റൊമാന്‍സ് തികച്ചും സാധാരണവും കൂടുതല്‍പേര്‍ അംഗീകരിക്കുന്നതുമാണ്. മനസില്‍ തോന്നുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കാനും വികാരങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കാനും പുരുഷന്മാര്‍ക്ക് ഇടയിലാണ് കൂടുതല്‍ ഇടമുള്ളതെന്നാണ് പഠനം പറയുന്നത്.

സ്ത്രീകളോടുള്ള സ്‌നേഹബന്ധത്തേക്കാള്‍ രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള ബന്ധത്തിന് ദൃഢത കൂടുതലാണെന്നും ബ്രിട്ടണിലെ വിഞ്ചെസ്റ്റര്‍ സര്‍വകലാശാലയില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞു.

വൈകാരിക സ്ഥിരത, കൂടുതല്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരം, സ്ത്രീകളോടുള്ള സ്‌നേഹത്തില്‍ വിലങ്ങുതടിയാകുന്ന മുന്‍വിധി, അതിരുകള്‍ എന്നിവ മറികടക്കാന്‍ ബ്രൊമാന്‍സ് സഹായിക്കുമെന്നാണ് പറയുന്നത്. മെന്‍ ആന്‍ഡ് മാസ്‌കുലിനിറ്റി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബ്രൊമാന്‍സ് ഉള്‍ക്കൊള്ളുന്നതില്‍ സ്ത്രീകളും കുടുംബങ്ങളും പിന്നിലാണെന്നും പഠനം സൂചിപ്പിക്കുന്നു. ഇത്തരം ബ്രൊമാന്‍സുകളുടെ വളര്‍ച്ച ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള മെച്ചപ്പെട്ട സമീപനം, ഉദാരമായ ലൈംഗിക കാഴ്ച്ചപ്പാട്, ആണ്‍കോയ്മ ഇല്ലാതാക്കള്‍ എന്നിവയ്ക്കും സഹായിക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News