Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെകാലങ്ങളായി മനസ്സില്‍ നമ്മളൊക്കെ കൊണ്ടുനടക്കുന്ന ആ തെറ്റിദ്ധാരണയാണ് മുട്ടയുടെ മഞ്ഞക്കരു നല്‍കുന്നത് ആരോഗ്യമാണോ അനാരോഗ്യമാണോ എന്നത്.എന്നാൽ ഇനിയെങ്കിലും തിരുത്താന്‍ തയ്യാറായിക്കോളൂ. മുട്ടയുടെ മഞ്ഞക്കരുവോ മുട്ടയോ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്നില്ല. ഹൃദ്രോഗത്തിന് മഞ്ഞക്കരു കാരണമാകുന്നുണ്ടെന്നായിരുന്നല്ലോ കരുതപ്പെട്ടിരുന്നത്. ശരിയാംവണ്ണം പാചകം ചെയ്താൽ നിറയെ പ്രോട്ടീനും നല്ല കൊഴുപ്പുള്ള വിറ്റാമിനും അടങ്ങിയ മുട്ട ഒരു വില്ലനേ ആകുന്നില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മുട്ടയുടെ വെള്ളയും മഞ്ഞയും എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു .വിറ്റാമിന്‍ കെ.വിറ്റാമിന്‍ ബി, ബയോടിന്‍, തിയാമിന്‍, വിറ്റാമിന്‍ ബി 12 എന്നിവയുടെ കലവറയാണ് മുട്ട. സെലേനിയം , വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ തലച്ചോറിനെ പോഷകസമ്പന്നമാക്കുന്ന എസ്റ്റിക്കോളിനില്‍ അടങ്ങിയിരിക്കുന്ന കോളിൻ അടങ്ങിയിരിക്കുന്നു . ഗര്‍ഭിണിയായിരിക്കുന്ന സമയത്തും മുലയൂട്ടുന്ന സമയത്തും കോളിന്‍ അത്യാവശ്യമാണ്. തലച്ചോറിന്റെ സാധാരണ വികസനത്തിനും കോളിന്‍ അത്യാവശ്യമാണ്. മുട്ടയില്‍ അടങ്ങിയിട്ടുള്ള ബീറ്റെയിന്‍ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന വാല്‍വുകളിലെ തടസ്സമുണ്ടാക്കുന്ന ഹോമോസിസ്‌ടെയിന്റെ അളവു കുറയ്ക്കാനും സഹായിക്കുന്നു. ആഴ്ചയില്‍ നാലു മുട്ട കഴിക്കുന്ന ഒരാള്‍ക്ക് ആഴ്ചയില്‍ ഒരു മുട്ട കഴിക്കുന്ന ആളെക്കാള്‍ ഹൃദ്രോഗ സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ദർ പോലും പറയുന്നത്.
നാടന്‍ കോഴിയുടെ മുട്ടയാണ് വാങ്ങി കഴിക്കുന്നതായിരിക്കും ആരോഗ്യപ്രദം . മറ്റു കോഴികളുടെ മുട്ടകളേക്കാള്‍ പോഷകഗുണത്തില്‍ മുന്‍പന്തിയിലാണ് നാടന്‍ കോഴിയുടെ മുട്ടകള്‍. തലച്ചോറിന്റെ വികാസത്തിനും മറ്റുമായി വേണ്ട ഫാറ്റി ആസിഡിന്റെ അളവ് നാടന്‍ മുട്ടയില്‍ കൂടുതലുമാണ്.
Leave a Reply