Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബദാമിന് ഒത്തിരി ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന കാര്യം നമുക്കെല്ലാം അറിയാവുന്നതാണ്.ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് മികച്ചതാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.അതുകൊണ്ട് തന്നെ എന്നവർക്കും ഒരുപോലെ കഴിക്കാവുന്നതാണ്.എന്നാൽ ഗർഭിണികൾ ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ബദാമും ഉള്‍പ്പെടുന്നുണ്ടോയെന്നറിയേണ്ടത് തന്നെയാണ്.
ബദാം നട്‌സ് ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയുടെ കലവറയാണ്. ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിന്‍ ഇ എന്നിവ ഇതിലുണ്ട്.എന്നാല്‍ നട്‌സ്, പ്രത്യേകിച്ചു ട്രീ നട്‌സ് അലര്‍ജിയുള്ളവര്‍ക്ക് ബദാം കഴിയ്ക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കും. ഗര്‍ഭകാലത്തു പ്രത്യേകിച്ചും ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം നട്‌സ് അലര്‍ജിയില്‍ നിലക്കടല അഥവാ കപ്പലണ്ടിയ്ക്കും ബദാമിനുമാണ് കൂടുതല്‍ അലര്‍ജി സാധ്യതയുള്ളത്.
അപൂര്‍വമായെങ്കിലും ചിലപ്പോള്‍ മാസം തികയാതെയുള്ള പ്രസവത്തിനും ബദാം വഴിയുള്ള അലര്‍ജി വഴി വയ്ക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ ബദാം കഴിയക്കണമെന്നുള്ളവര്‍ ഡോക്ടറോടു ചോദിച്ച് ഉപദേശം തേടുന്നതു നല്ലതായിരിക്കും.
Leave a Reply