Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വണ്‍ ബൈ ടുവില്‍ ഇഷ അമ്മയാവില്ല.ഫഹദ് ഫാസില്‍ നായകനാവുന്ന വണ്‍ ബൈ ടുവിൽ നായിക ഇഷാ തല്‍വാറാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്ത നായികാ കഥാപാത്രം അഞ്ച് വയസ്സുളള ഒരു കുട്ടിയുടെ അമ്മയാണ് എന്ന വസ്‌തുതയാണ് ഇഷയെ പിന്തിരിപ്പിച്ചതെന്നാണ് .അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടു ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ഒരു അന്വേഷണ ഉദ്യോഗസ്‌ഥനായാണ് ഫഹദ് അഭിനയിക്കുന്നത്. . ഫഹദിന്റെ ഭാര്യാ വേഷമാണ് അഭിനയത്രിക്ക്. സംവിധായകന്‍ ശ്യാമപ്രസാദ് അഭിനേതാവുന്നു എന്ന പ്രത്യേകതയും വണ്‍ബൈ ടു വിനുണ്ട്. തമിഴിലെ മുന്‍ നിര തിരക്കഥാകൃത്തായ ജയമോഹന്‍ ‘ഒഴിമുറി’ക്ക് ശേഷം മലയാളത്തില്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. ജോമോന്‍ തോമസാണ് ഛായാഗ്രഹണം. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് നിര്‍മ്മാണം.
Leave a Reply