Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:52 am

Menu

Published on September 8, 2015 at 5:01 pm

നിർബന്ധിത ലൈംഗിക വേഴ്ചയ്ക്ക് ഇരയാക്കിയ ഐഎസ് നേതാവിനെ യുവതി കൊലപ്പെടുത്തി

isis-commander-killed-by-iraqi-women-forced-into-sex-slavery

മൊസൂൾ:നിർബന്ധിത ലൈംഗികവേഴ്ചയ്ക്ക് ഇരയാക്കിയ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ(ഐഎസ്)മുതിർന്ന നേതാവ് അബു അനസിനെ ഇറാഖി യുവതി കൊലപ്പെടുത്തി. പ്രാദേശിക മാധ്യമമായ അൽ സുമാറിയ ടിവി ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മൊസൂളിനു പടിഞ്ഞാറുള്ള താൽ റോമൻ പ്രദേശത്ത് വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അബു അനസ് കൊല്ലപ്പെട്ടത്. ഇയാളെ യുവതി എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നു സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ല. വെടിവച്ചാണ് കൊലപ്പെടുത്തിയതെന്ന് ചില റിപ്പോർട്ടുകളുണ്ട്. ഇയാൾ യുവതിയെ മറ്റു പല ഭീകരുമായും ലൈംഗിക വേഴ്ചയ്ക്ക് നിർബന്ധിപ്പിച്ചിരുന്നു. ഇതിനു പ്രതികാരമായാണ് യുവതി, അബു അനസിനെ കൊലപ്പെടുത്തിയത്. യസീദി– കുർദിഷ് വിഭാഗത്തിൽപ്പെട്ടതാണ് യുവതിയെന്നും ചില റിപ്പോർട്ടുകളുണ്ട്.

തട്ടിക്കൊണ്ടുപോയ നൂറുക്കണക്കിന് യസീദി പെൺകുട്ടികളെ അടിമച്ചന്തയിൽ വിൽപനയ്ക്കായി വച്ചിരിക്കുന്നതിന്റെയും വിലപേശുന്നതിന്റെയും ദൃശ്യങ്ങൾ ഐഎസ് നേരത്തെ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇവരെ ഭീകരർ ലൈംഗികമായി ചൂഷണം ചെയ്തതിനു ശേഷമാണ് വിൽക്കുന്നത്. ഭീകരരുടെ ക്രൂരത സഹിക്കാനാവാതെ നിരവധി പെൺകുട്ടികൾ ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News