Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ:ഇസ്ലാം മതം സ്വീകരിച്ച് റഹിമയെന്ന പേര് സ്വീകരിച്ച നടി മോണിക്ക വിവാഹിതയാകുന്നു. ചെന്നൈയിൽ വ്യവസായിയായ മാലിക്കാണ് വരൻ. ഈ മാസം 11നാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. റഹിമയുടെ അച്ഛൻറെ അടുത്ത സുഹൃത്തിൻറെ മകനാണ് മാലിക്. സൗത്ത് ഇന്ത്യല്‍ ചലച്ചിത്ര താരമായ മോണിക്ക(റഹിമ) മലയാളികൾക്കും ഏറെ സുപരിചിതയാണ്. മലയാളത്തില്‍ ഫാന്റം പൈലി, തീര്‍ത്ഥാടനം, 916 തുടങ്ങിയ സിനിമകളില്‍ റഹിമ അഭിനയിച്ചിട്ടുണ്ട്. തമിഴിലും നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു നടി ഇസ്ലാം മതം സ്വീകരിച്ച് റഹിമ എന്ന് പേര് മാറ്റിയത്. അന്ന് അഭിനയം നിർത്തി ഇനി കുടുംബിനിയാകാനാണ് ആഗ്രഹമെന്ന് മോണിക്ക വ്യക്തമാക്കിയിരുന്നു. മലയാളം,തമിഴ്,കന്നഡ,തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ 50 ഓളം സിനിമകളിൽ മോണിക്ക അഭിനയിച്ചിട്ടുണ്ട്.
Leave a Reply