Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:27 am

Menu

Published on November 7, 2013 at 3:48 pm

മംഗള്‍യാന്‍ ആദ്യ ഭ്രമണപഥം വികസിപ്പിച്ചു

isro-performs-first-orbit-raising-operation-on-mars-mission

ചെന്നൈ:ഇന്ത്യന്‍ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ പേടകത്തിന്റെ ഭൂഭ്രമണപഥം വികസിപ്പിക്കുന്ന ആദ്യനടപടി വിജയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ ഐ.എസ്.ആര്‍.ഒ യുടെ ബംഗളൂരുവിലെ കമാന്‍ഡ് സെന്റിൽ നിന്ന് നല്‍കിയ നിര്‍ദേശമനുസരിച്ചുകൊണ്ടാണ് ഭ്രമണപഥം വികസിപ്പിക്കുന്ന നടപടി പൂറത്തിയാക്കിയത്.നിലവിലുള്ള ഭൂഭ്രമണപഥം ക്രമേണ വികസിപ്പിച്ച് മംഗള്‍യാന്‍ പേടകത്തെ സൗരഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുകയാണ് ചെയ്യുക. ഇതിനായി ആറുതവണ ഐഎസ്ആര്‍ഒ യുടെ ബാംഗ്ലൂരിലുള്ള കമാന്‍ഡ് നെറ്റ്‌വര്‍ക്കില്‍നിന്ന് ‘മംഗള്‍യാനി’ലേക്ക് നിര്‍ദേശങ്ങള്‍ പോകും.അതില്‍ ആദ്യ കമാന്‍ഡാണ് വ്യാഴാഴ്ച പുലര്‍ച്ചെ നല്‍കിയത്.
25 ദിവസത്തിനിടെ അഞ്ചു തവണ ഇങ്ങനെ ഭ്രമണപഥം വികസിപ്പിച്ചതിനുശേഷമാണ് ഡിസംബര്‍ ഒന്നിന് നിര്‍ണായകമായ ഘട്ടത്തില്‍ പര്യവേക്ഷണ പേടകം എത്തുക.ആറാം തവണ ഭ്രമണപഥം വികസിപ്പിച്ച് ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ച് സൂര്യന്‍െറ വലയത്തിലേക്ക് മാറുകയും ചൊവ്വയിലേക്ക് യാത്ര ആരംഭിക്കുകയും ചെയ്യന്നത് അന്നുമുതലാണ്. നവംബര്‍ എട്ട്,ഒമ്പത്,പതിനൊന്ന്,പതിനാറ് തിയതികളിലാണ് അടുത്ത കമാന്‍ഡുകള്‍ മംഗള്‍യാനിലേക്ക് നല്‍കുക.ചൊവ്വയിലേക്ക് അയച്ച ഉപഗ്രഹങ്ങളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടത് വിക്ഷേപണത്തിന്‍െറ ഈ ഘട്ടത്തിലാണ്.ഈ ഘട്ടത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് മംഗള്‍യാന്‍ വിജയകരമായി നടത്തിയത്.മംഗള്‍യാന്‍ പേടകത്തിന്റെ വാര്‍ത്തുളാകൃതിയുള്ള ആദ്യ ഭൂഭ്രമണപഥത്തിലേക്ക് ഭൂമിയില്‍നിന്നുള്ള കുറഞ്ഞ അകലം 247 കിലോമീറ്ററും കൂടിയ അകലം 23,500 കിലോമീറ്ററും ആയിരുന്നു.വ്യാഴാഴ്ച ഭ്രമണപഥം വികസിപ്പിച്ചതോടെ,അതിലേക്കുള്ള കൂടിയ അകലം 23,500 കിലോമീറ്ററില്‍നിന്ന് 28,790 കിലോമീറ്ററായി. നവംബര്‍ എട്ടിന് അത് 40,000 കിലോമീറ്ററും,നവംബര്‍ ഒമ്പതിന് 71,650 കിലോമീറ്ററും,നവംബര്‍ 11 ന് 100,000 കിലോമീറ്ററും,നവംബര്‍ 16 ന് 192,000 കിലോമീറ്ററും ആയി വര്‍ധിക്കും.
ബാംഗ്ലൂരിലുള്ള ഐഎസ്ആര്‍ഒ ടെലിമെട്രി,ട്രാക്കിങ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിലെ ശാസ്ത്രജ്ഞരാണ് ഇപ്പോള്‍ പേടകത്തെ നിയന്ത്രിക്കുന്നത്.വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിക്കപ്പെടുന്ന സിഗ്നലുകള്‍ ഡീകോഡ് ചെയ്യന്നതും നിരീക്ഷിക്കുന്നതും ഇവരാണ്.ഉപഗ്രഹത്തിന്‍െറ ഭ്രമണപഥം യഥാസമയം അറിയാന്‍ കഴിയുന്ന www.n2y0.comല്‍ ഉപഗ്രഹത്തിന്‍െറ സഞ്ചാരം സംബന്ധിച്ച വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യന്നുണ്ട്.ബുധനാഴ്ച ആഫ്രിക്കന്‍ ഭൂഖണ്ഡം വഴി ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ആസ്ട്രേലിയ വഴി കടന്നുപോകുന്നതായി ട്രാക്കിങ് സിസ്റ്റം വ്യക്തമാക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News