Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: തൻറെ മൂന്നാമത്തെക്കുഞ്ഞിനെക്കുറിച്ച് മറ്റുളളവര്‍ ആശങ്കപ്പെടേണ്ടെന്ന് നടന്‍ ഷാരൂഖ്ഖാൻ. വാടകയ്‌ക്കെടുത്ത ഗര്‍ഭപാത്രത്തിലൂടെ ഷാരൂഖ് ഖാന് ഒരു കുഞ്ഞു പിറന്നു. കുഞ്ഞിനെക്കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പരക്കുന്ന പശ്ചാത്തലത്തിലാണ് ഷാരൂഖ് ഖാൻ ഇങ്ങനൊരു വിശദീകരണം നൽകിയത്.മുംബൈയിലെ മസ്രാണി ആശുപത്രിയില്‍ മെയ്27നാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന് അബ്രന്‍ എന്ന് പേരിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.താൻ കുഞ്ഞ് പിറന്ന സന്തോഷത്തിലാണെന്നും പലതരം വാര്‍ത്തകള്‍ തങ്ങളുടെ സന്തോഷംകെടുത്തുന്നു എന്നും ഷാരൂഖ് പറഞ്ഞു.മറ്റുളളവര്‍ എൻറെ കുഞ്ഞിനെക്കുറിച്ച് ആശങ്കപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.
Leave a Reply