Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:56 am

Menu

Published on July 31, 2015 at 3:10 pm

ചെസ് കളിക്കിടെ തര്‍ക്കം; ഭൂവുടമയെ കൊലപ്പെടുത്തി ഹൃദയമെന്ന് കരുതി ശ്വാസകോശം ഭക്ഷിച്ചു

italian-man-has-admitted-killing-his-landlord-and-eating-body-parts-jury-hears

സവേറിയോ ബെലാന്റെയെന്ന മാനസിക വിഭ്രാന്തിയുള്ള ആളുമായി ചെസ് കളിച്ച ടോം ഒ ഗോര്‍മാനെന്ന ഭൂവുടമയ്ക്ക് സംഭവിച്ചത് ഭീകരമായ ദുരന്തം. സംഭവം നടന്നത് ഐര്‍ലന്‍ഡിലാണ്.
ചെസ് കളിക്കിടയിലെ തര്‍ക്കത്തില്‍ താന്‍ ഭൂവുടമയായ ടോമിനെ കൊലപ്പെടുത്തിയെന്നും ഹൃദയം ഭക്ഷിച്ചുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകം നടന്നത് ജനുവരി 2014ലാണ്.
ഡബ്ലിന്‍ ക്രിമിനല്‍ കോടതിയില്‍ വിചാരണയ്ക്കിടെ പൊലീസ്, ടോമിന്റെ ശ്വാസകോശം നഷ്ടമായിരുന്നതായും കഴുത്തിലും തലയിലും മുറിവുകളേറ്റിരുന്നതായും റിപ്പോര്‍ട്ട് ചെയ്തു.
സ്വയം ദൈവമാണെന്ന് തോന്നുന്ന മാനസിക വിഭ്രാന്തിക്കടിമയായിരുന്നു ഇയാളെന്നും കൊലപാതകത്തിന് രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഇതിനുള്ള മരുന്നുകള്‍ നിര്‍ത്തിയതെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News