Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ എക്സ്പ്രസില്‍ ഷാരൂഖിനൊപ്പം പ്രിയാമണിയുടെ ഐറ്റം ഡാന്‍സ് അത്രപോര എന്നാണ് പുതിയ വാര്‍ത്തകള്‍. .ഷാരൂഖിനൊപ്പം പ്രിയാമണി ചുവടുവച്ചു തകര്‍ക്കു മെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാൽ പ്രിയാ മണി തമിഴ് സ്റ്റൈലിലുള്ള ചുവടുമായാണത്രെ എത്തിയത്.സംതൃപ്തിപ്പെടുത്തുന്ന ഒരു രംഗം പോലും ഇല്ലത്രെ.അത് ആരാധകര്‍ക്ക് അത്ര രസിച്ചില്ല എന്നാണ് സോഷ്യല്‍ മീഡിയ സംസാരങ്ങള്‍. ചില രംഗങ്ങള്‍ പുനര്‍ചിത്രീകരിക്കണമെന്നു കിങ് ഖാന്‍ ആവശ്യപ്പെടുക പോലും ചെയ്തുവെന്നു കേൾക്കുന്നുണ്ട് .പക്ഷേ, ഇങ്ങനെയൊക്കെ സംഭവിച്ചതിനു പിന്നില്‍ പ്രിയാമണിയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വലിയ കത്രികയുമായാണ് സെന്‍സര്‍ ബോര്‍ഡ് ഇരിക്കുന്നത്. പോരെങ്കില്‍ ഐറ്റം ഡാന്‍സിന് മൊത്തത്തില്‍ ശനിദശയുമാണ്. ‘ഇറക്കം കുറഞ്ഞ ഡാന്‍സ് സിനിമയിലിട്ടാല്‍ പണിപാളുമെന്ന് സിനിമയുടെ പിന്നണിയിലുള്ളവര്‍ മുന്‍കൂട്ടി കണ്ടിരിക്കാം. മേനി പ്രദര്‍ശനമോ, ദ്വയാര്‍ഥപ്രയോഗമുള്ള വരികളോ ഒന്നും ആ പാട്ടിലില്ല.എന്നാല്‍ സ്ഥിരം ഐറ്റം നമ്പര്‍ താരങ്ങളായ മലൈക അറോറയും കത്രിന കൈഫുമൊന്നും ഇതുകണ്ടു സമാധാനിക്കേണ്ട കുറച്ചുകാലം കഴിയുമ്പോള്‍ ബോര്‍ഡിന്റെ കത്രികയുടെ മൂര്‍ച്ച കുറയും. അപ്പോള്‍ കാണിച്ചുതരാമെന്നാണ് പ്രിയയുടെ ആരാധകര്‍ പറയുന്നത്.
Leave a Reply