Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഇയോബിൻറെ പുസ്തകത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.’രാവേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ഇഷ ഷെർവാണിയാണ് നായിക. ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചതിനും ശേഷവും കേരളം രൂപീകരിക്കുന്നതിനു മുമ്പുമുള്ള കാലഘട്ടമാണ് ചിത്രം.ലാൽ, ജയസൂര്യ, ലെന, ടി ജി രവി, റീനു മാത്യൂസ്, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.റഫീഖ് റഹ്മാൻറെ വരികൾക്ക് നേഹാ നായരും ഗ്യാരി പേരേരയും ചേര്‍ന്നാണ് ഈണം നൽകിയിരിക്കുന്നത്. നേഹ എസ് നായരും ഹരിചരണുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
–
Leave a Reply