Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇയ്യോബിന്റെ പുസ്തകം’ ഒക്ടോബർ 30 ന് തിയേറ്ററുകളിലെത്തും. മൂന്നാറിൻറെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ജയസൂര്യയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാധാരണക്കാരനായ കുടുംബനാഥന്റെ സങ്കീര്‍ണമായ ജീവിതപ്രശ്നങ്ങളാണ് ചിത്രത്തിലുള്ളത്. ഇഷ ഷര്‍വാണി, പത്മപ്രിയ, ലാല്‍, ജയസൂര്യ, ലെന തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അതുകൊണ്ട് തന്നെ ആ കാലഘട്ടത്തെ പൂര്‍ണമായി കൊണ്ടുവരുന്നതിനായി വളരെ ചെറിയ കാര്യങ്ങളില്‍ വരെ തങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും അമല്‍ നീരദ് പറഞ്ഞു. അമൽ നീരദും ഫഹദ് ഫാസിലും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം.നവാഗതനായ ഗോപൻ ചിദംബരമാണ് ചിത്രത്തിൻറെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
Leave a Reply