Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:55 am

Menu

Published on February 12, 2016 at 11:07 am

അംബേദ്കര്‍ മലയാളത്തില്‍ ഇറക്കാഞ്ഞത് മമ്മൂട്ടിയുടെ എതിര്‍പ്പ് മൂലം

jabbar-patel-against-mammootty

നടൻ മമ്മൂട്ടിക്കെിരെ വിഖ്യാത സംവിധായകന്‍ ജബ്ബാര്‍ പട്ടേല്‍ .. മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘ഡോ. ബാബാ സാഹിബ് അംബേദ്കര്‍’ എന്ന സിനിമ മലയാളത്തിലിറക്കാത്തത് നായകവേഷത്തില്‍ അഭിനയിച്ച മമ്മൂട്ടിയുടെ വിസമ്മതം മൂലമാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ജബ്ബാര്‍പട്ടേല്‍ പറഞ്ഞു.ചിത്രം 9 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രം മലയാളത്തിലും ഇറക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും മമ്മൂട്ടി അതിനു സമ്മതിച്ചില്ളെന്ന് അദ്ദേഹം വ്യക്തമാക്കി.. സിനിമ മലയാളികളും ഇംഗഌഷില്‍ കണ്ടുകൊള്ളും എന്ന നിലപാടായിരുന്നു മമ്മൂട്ടിക്ക്. കഴിഞ്ഞ ദിവസം മുമ്പ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ വാര്‍ഷിക നാടകോത്സവത്തില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ നിലപാട് ശരിയായിരുന്നില്ളെന്നും , മലയാളത്തിലേക്ക് മൊഴിമാററിയിരുന്നെങ്കില്‍ ചിത്രത്തിന് കുറച്ചുകൂടി സ്വീകാര്യത കിട്ടുമായിരുന്നെന്നം ജബ്ബാര്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ വീഡിയോ അവകാശ കാലാവധി കഴിഞ്ഞതായും ജബ്ബാര്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News