Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : ആരെയും കൊതിപ്പിക്കുന്ന ഒട്ടനവധി നാടന്‍ വിഭവങ്ങളുമായി മറൈന്‍ ഡ്രൈവില്‍ തേന്‍വരിക്ക ഫെസ്റ്റിന് തുടക്കം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും കുടുംബശ്രീയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ ചക്ക കൊണ്ടുള്ള നാടന്‍ വിഭവങ്ങളാണ് പ്രധാന ആകര്‍ഷണം.
ചക്ക ചിക്കന്‍ കറി, ചക്കഹല്‍വ, ചക്ക ബിരിയാണി, ചക്ക പായസം, മീന്‍ മുളകിട്ടത്, ചക്ക അട, ചക്കപ്പുഴുക്ക്, ചക്ക ഉലര്‍ത്ത്, ചക്ക കൂട്ട് പുഴുക്ക്, ചക്ക പാല്‍ സര്‍ബത്ത്, ചക്ക ബീഫ്, ചക്ക സാലഡ്, ചക്ക ചിക്കന്‍ ബിരിയാണി, ചക്ക കപ്പ മസാല, ഉണക്കചക്ക ബിരിയാണി, ചക്ക സുഖിയന്‍, ചക്കയപ്പം, ചക്ക ചപ്പാത്തി, ചക്ക കട്ലറ്റ്, ചക്ക പക്കാവട, ബജി തുടങ്ങി വ്യത്യസ്ത രുചിക്കൂട്ടുകള്‍ ചക്ക മഹോത്സവത്തിലുണ്ട്.
നാടന്‍ ചക്ക, തേന്‍വരിക്ക, തേങ്ങച്ചക്ക, താനൂർ ചക്ക തുടങ്ങി വിവിധയിനം ചക്കകൾ വില്‍പനക്കുണ്ട്. നാടന്‍ ചക്കയുടെ ചുളയും ചക്കക്കുരുവും പായ്ക്കറ്റില്‍ ലഭിക്കും. ജാക്ക്ഫ്രൂട്ട് ഫ്ളേവര്‍ ഐസ്ക്രീമാണ് ഫെസ്റ്റിലെ മറ്റൊരു താരം. ഫെസ്റ്റിലെത്തുന്നവര്‍ക്ക് കഴിക്കാനും പാഴ്സലായി കൊണ്ടുപോകാനും സൗകര്യമുണ്ട്. 24 കുടുംബശ്രീ യൂണിറ്റുകളാണ് ആതിഥേയര്‍. 10 ടണ്‍ ചക്കയാണ് മേളയ്ക്കായി കൊണ്ടുവന്നത്. വിവിധയിനം പ്ലാവുകളുടെയും മാവുകളുടെയും തൈകളും വില്‍പനക്കുണ്ട്.
ഫെസ്റ്റ് 19ന് സമാപിക്കും.
Leave a Reply