Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. പഴുത്ത ചക്ക, ചക്കപ്പുഴുക്ക്, വറുത്ത ചക്ക, ചക്ക ഉപ്പേരി എന്നിങ്ങനെ ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ ധാരാളം. പോരാത്തതിന് ഇടിയന്‍ ചക്ക കൊണ്ട് കറിയും ഉപ്പേരിയും. ഇങ്ങനെയൊക്കെയാണെങ്കിലും ചക്കയ്ക്ക് പ്രത്യേക ആരോഗ്യവശങ്ങളൊന്നും തന്നെയില്ലെന്നാണ് പലരുടേയും കണക്കൂകൂട്ടല്‍. എന്നാല്‍ ചക്കയുടെ ഗുണങ്ങള്‍ അറിയാവുന്ന ആരും ഇവനെ ഒഴിവാക്കില്ല എന്നത് സത്യം. ചക്ക കഴിക്കുന്നത് പ്രമേഹത്തെ തടയാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. കഞ്ഞിക്കോ ചപ്പാത്തിക്കോ പകരം ചക്കപ്പുഴുക്ക് ഉപയോഗിക്കാം എന്ന് ഗവേഷകര്‍ പറയുന്നു. മാത്രമല്ല സ്‌ഥിരമായി ചക്കപ്പുഴുക്ക് ഉപയോഗിച്ചാല്‍ പ്രമേഹത്തിന് ഗുളികയും ഇഞ്ചക്ഷനും, ഉപയോഗിക്കേണ്ട അവിശ്യമില്ലന്നും ഇവര്‍ പറയുന്നു. സിഡ്‌നി സര്‍വകലാശാലയിലാണ് ഈ കണ്ടെത്തല്‍ നടന്നിരിക്കുന്നത്. ചോറും ചപ്പത്തിയും കഴിക്കുന്നതിനേക്കാള്‍ നല്ലത് ചക്ക കഴിക്കുന്നത് തന്നെയാണെന്ന് ഇവര്‍ പറയുന്നു. ചക്കയുടെ ഗ്ലൈയിസമിക് ലോഡ് 17 ഉള്ളപ്പോള്‍ ചോറില്‍ ഇത് 29, ഗോതമ്പില്‍ 27 മാണ്. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഉപയോഗിക്കേണ്ടത് പച്ച ചക്കയാണ്. ഇത് പുഴുക്ക് വച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
Leave a Reply