Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടൻ ജഗതി ശ്രീകുമാറിന് ഇന്ന് 64-ാമത് ജന്മദിനം. പ്രമുഖ നാടകാചാര്യനായ ജഗതി എന്‍കെ ആചാരിയുടെയും പൊന്നമ്മാളിന്റെയും മകനായി 1951-ലാണ് ജഗതി ശ്രീകുമാർ ജനിച്ചത്.അച്ഛന്റെ നാടകങ്ങളിലെ ചെറിയ വേഷങ്ങളിലൂടെയാണ് ജഗതി കലാരംഗത്തേക്ക് കടന്നു വന്നത്.പിന്നീട് വിദ്യാഭ്യാസത്തിന് ശേഷം 1973 മുതല്‍ സജീവമായി മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടനായ ജഗതി ശ്രീകുമാർ മലയാള സിനിമയിൽ നിന്നും വിട്ടു നിന്നിട്ട് ഇപ്പോൾ 3 വർഷം പിന്നിടുന്നു.ജഗതി ശ്രീകുമാറിൻറെ അഭാവം മലയാള സിനിമയിൽ നികത്താനാവാത്ത ഒരു ശ്യൂനതയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2012ഇല്‍ കോഴിക്കോട് തെഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ സാരമായി പരിക്ക് പറ്റിയ ജഗതി പിന്നീട് കിടപ്പിലാവുകയായിരുന്നു. വിവിധ ആശുപത്രികളില്‍ വിദഗ്ദചികിത്സകൾ നേടിയെങ്കിലും ഇപ്പോഴും ആ പരിക്കുകളില്‍ നിന്നും പൂര്‍ണ്ണമായി മോചിതനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എം പദ്മകുമാറിന്റെ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കുടകിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. മലയാള സിനിമയിൽ സ്വന്താമായൊരിടം സൃഷ്ടിക്കുകയും ഇപ്പോഴും അതേപടി കാത്തു സൂക്ഷിക്കുകയും ചെയ്യുന്നയാളാണ് അദ്ദേഹം. ജഗതിക്ക് പകരം വെയ്ക്കാൻ ജഗതി മാത്രമേയുള്ളൂ. 64ന്റെ നിറവില്‍ നില്‍ക്കുന്ന മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടിന് ഒരായിരം ജന്മദിനാശംസകൾ.
Leave a Reply