Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:39 am

Menu

Published on September 27, 2013 at 4:18 pm

ജഗതി ശ്രീകുമാര്‍ വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക്;

jagathy-sreekumar-set-for-a-comeback

ആരാധകരുടെ പ്രാര്‍ഥനയ്ക്ക് ഫലമുണ്ടാവുന്നതിൻറെ  സൂചനയായി ജഗതി ശ്രീകുമാര്‍ വീണ്ടും സിനിമാ ഷൂട്ടിങ് സെറ്റിലേക്ക് എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയുടെ സെറ്റിലേക്കാണ് ജഗതി വരുന്നത്. മോഹന്‍ലാല്‍ തന്നെയാണു ജഗതിയെ വീണ്ടും സിനിമാത്തിരക്കിലേക്കു കൈപിടിച്ചു കൊണ്ടുവരുന്നത്. ജഗതിയുടെ ഭാര്യ ശോഭ, മകന്‍ രാജ്കുമാര്‍ എന്നിവരുമായി ആലോചിച്ചശേഷം ജഗതിയെ ലൊക്കേഷനിലേക്കു കൊണ്ടുവരാനുള്ള ദിവസം തീരുമാനിക്കുമെന്നു പ്രിയദര്‍ശന്‍ പറഞ്ഞു. ഓഗസ്റ്റ് 20 വരെയാണു ഗീതാഞ്ജലിയുടെ ഷൂട്ടിങ്. തിരുവനന്ത പുരത്താണു ഗീതാഞ്ജലിയുടെ ഷൂട്ടിങ്. പോത്തന്‍കോട്ടെ മണിമലക്കുന്ന് ബംഗ്ലാവിലാണ് ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നത്. അടുത്തയാഴ്ചയോടെ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കു ലൊക്കേഷന്‍ മാറും. ജഗതിയുടെ വീട്ടില്‍ നിന്ന് അധിക ദൂരം ഇല്ലാത്തതിനാല്‍ ഇവിടേക്കു ജഗതിയെ കൊണ്ടുവരാനാണ് ആലോചന. ജഗതിയുടെ ആരോഗ്യസ്ഥിതി കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ സിനിമാ ലൊക്കേഷനിലേക്കു വീണ്ടും എത്തിക്കാന്‍ മോഹന്‍ലാലും പ്രിയദര്‍ശനും ഇന്നസെന്റുമടങ്ങുന്ന സുഹൃത്തുക്കള്‍ തീരുമാനിച്ചത്. വാഹനാപകടത്തില്‍ പരുക്കേറ്റു 15 മാസമായി സിനിമാരംഗത്തു നിന്നു മാറിനില്‍ ക്കുകയായിരുന്നു അദ്ദേഹം.

Loading...

Leave a Reply

Your email address will not be published.

More News