Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 9:30 am

Menu

Published on November 4, 2014 at 12:50 pm

സിനിമയിലേക്കുള്ള ജഗതിയുടെ തിരിച്ചു വരവിനെ കുറിച്ച് മകൾ ശ്രീലക്ഷ്മി ശ്രീകുമാര്‍

jagathy-sreekumars-health-condition-is-improving-says-his-daughter-sreelekshmi

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിൻറെ സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് മകൾ ശ്രീലക്ഷ്മി ശ്രീകുമാര്‍ ഒരു ചാനല്‍ ഇന്റെര്‍വ്യൂവില്‍ പറയുകയുണ്ടായി. ഇപ്പോൾ ആളുകളെയെല്ലാം അച്ഛന് തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നും , സംസാരശേഷി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഏകദേശം ഒരു വർഷത്തോട് കൂടി അച്ഛൻ സിനിമയിലേക്ക് തിരിച്ചു വരുമെന്നും ജഗതിയുടെ മകൾ പറയുന്നു. കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് 2012ലാണ് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് അപകടമുണ്ടായത്.പിന്നീട് വെല്ലൂരില്‍ വിദഗ്ദചികിത്സ തുടരുകയും ചെയ്തു. കോമ സ്റ്റേജില്‍ ആയിരുന്ന ജഗതി ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News