Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:17 am

Menu

Published on July 30, 2013 at 4:06 pm

ജഗതീ ശ്രീകുമാര്‍ ഗീതാഞ്ജലിയുടെ സെറ്റില്‍ എത്തുന്നു

jagathy-to-visit-geetanjali-location

തിരുവനന്തപുരം : മലയാളികൾ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗീതാഞ്ജലി . മലയാളികളുടെ പ്രിയ താരം മോഹൻലാൽ ഡോക്ടർ സണ്ണിയാകുന്ന ഈ ചിത്രം ആരംഭഘട്ടത്തിൽ തന്നെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പ്രിയദര്‍ശൻ – മോഹന്‍ലാൽ കൂട്ടുകെട്ടാണ് ഇതിന്റെ ഒന്നാമത്തെ പ്രത്യേകത.കൂടാതെ മലയാളത്തിലെ പഴയകാല നായികയായ മേനകയുടെ മകള്‍ കാര്‍ത്തിക ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു,അന്തരിച്ച മലയാള നടന്‍ കൊച്ചിന്‍ ഹനീഫയുടെ മക്കള്‍ ആയ സഫയും മാര്‍വയും ബാലതാരങ്ങളായി ഈ ചിത്രത്തില്‍ ഹരിശ്രീ കുറിക്കുന്നു , കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി സിനിമാ ലോകത്ത് നിന്നും മാറി നിന്ന ഇന്നസെന്റ് ഈ ചിത്രത്തിലൂടെ തിരിച്ചുവരുന്നു. പിന്നെ ഗീതാഞ്ജലിയിയുടെ സെറ്റില്‍ നിന്നും മറ്റൊരു സന്തോഷ വാർത്തകൂടി കേള്‍ക്കുന്നുണ്ട്.വാഹനാപകടത്തില്‍ പരുക്കേറ്റ് മാസങ്ങളായി സിനിമാലോകത്ത് നിന്നും മാറി നില്‍ക്കുന്ന മലയാളത്തിലെ ഹാസ്യ ചക്രവര്‍ത്തി ജഗതീ ശ്രീകുമാര്‍ ഗീതാഞ്ജലിയുടെ സെറ്റില്‍ എത്തുന്നു എന്നതാണ് ആ വാര്‍ത്ത‍ . ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുള്ള ജഗതിയെ വീണ്ടും സിനിമാ ലൊക്കേഷനില്‍ എത്തിക്കാന്‍ മോഹന്‍ലാലും ,പ്രിയദര്‍ശനും ഇന്നസെന്റും അടങ്ങുന്ന സുഹൃത്തുക്കളാണ് തീരുമാനിച്ചത്. ഇപ്പോള്‍ തിരുവനന്തപുരത്ത് പോത്തന്‍കോടുള്ള ഒരു കൊട്ടാരത്തിലാണ് ഗീതാഞ്ജലിയുടെ ചിത്രീകരണം നടക്കുന്നത് . ചിത്രത്തില്‍ ജഗതി അഭിനയിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല .

Loading...

Leave a Reply

Your email address will not be published.

More News