Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

Published on October 25, 2013 at 12:22 pm

നസ്രിയയും ജെയ്യും പ്രണയത്തിലോ ???

jai-nazriya-new-lovebirds

ചെന്നൈ : നയ്യാണ്ടി വിവാദം ഒന്ന് കെട്ടടങ്ങിയത്തിനു പിന്നാലെ ഇതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് മലയാളത്തിന്‍റെ കുഞ്ഞു താരം. പക്ഷെ ഇത്തവണ പ്രണയമാണ് വിഷയം നസ്രിയയും തമിഴിലെ യുവ താരമായ ജെയും തമ്മില്‍ പ്രണയത്തിലാണ് എന്നാണ് പാപ്പരാസികള്‍ പറഞ്ഞു നടക്കുന്നത്. നസ്രിയയോട് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യരുത് എന്ന് പറഞ്ഞത് ജെയ് ആണെന്നും അവര്‍ പറഞ്ഞു നടക്കുന്നു . രാജാ റാണിയിലാണ്‌ നസ്രിയക്കൊപ്പം ജയ്‌ ആദ്യമായി അഭിനയിച്ചത്‌. പിന്നീട്‌ തിരുമണം എന്നും നിക്കാഹിലും താരജോഡികള്‍ ഒരുമിച്ചു. ഇരുവരും സെറ്റില്‍ പരസ്‌പരം മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കാറുണ്ട്‌. സമയം കിട്ടുമ്പോഴൊക്കെ കണ്ടുമുട്ടാറുണ്ട്‌. ഇതൊക്കെയാണ് ഇരുവരും പ്രണയത്തിലാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നാന്‍ കാരണം. നസ്രിയ ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന്‌ ജയ്‌ വിലക്കി എന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നത്‌. കൂടാതെ രാജാ റാണിക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമായ “തിരുമണം എന്ന നിക്കഹില്‍ ” ജെയ് ആണ് നായകന്‍ . എന്നാല്‍ വാര്‍ത്തയെ താന്‍ നസ്രിയയെ പ്രണയിക്കുന്നില്ലെന്ന്‌ തമിഴ്‌ താരം ജയ്‌. ഇതെ കുറിച്ചു പ്രചരിക്കുന്ന ഗോസിപ്പുകള്‍ തെറ്റാണ്‌. നസ്രിയ തന്റെ ഒരു സുഹൃത്ത്‌ എന്നതില്‍ കവിഞ്ഞ്‌ ആരുമല്ല എന്നും ജയ്‌ പറയുന്നു. തനിക്ക്‌ പല പെണ്‍കുട്ടികളോടും ഒരേസമയം പ്രണയം തോന്നാറുണ്ട്‌. അവയില്‍ മിക്കതും ‘വണ്‍വേ’ ആയിരിക്കും. അത്തരത്തിലൊന്ന്‌ ഐശ്വര്യറായിയോടുമുണ്ടായിരുന്നു എന്നും ജയ്‌ പറയുന്നു! അടുത്തടുത് രണ്ടു ചിത്രങ്ങളില്‍ ഒരുമിച്ചു അഭിനയിച്ചതും കൂടാതെ സെറ്റില്‍ നല്ല സ്വാതന്ത്ര്യതോടെ പെരുമാറിയതുമാണ് മറ്റുള്ളവരില്‍ സംശയം ഉണ്ടാകാന്‍ കാരണമെന്ന് ജെയ് ചൂണ്ടിക്കാട്ടുന്നു.വാര്‍ത്ത‍ തെറ്റാണെന്ന് നസ്രിയയും ആണയിടുന്നു . എന്തുതന്നെയായാലും പാപ്പരാസികള്‍ക്ക് പാടിനടക്കാന്‍ ഒരു പ്രണയ കഥ കൂടി ലഭിച്ചു എന്ന് വേണമെങ്കില്‍ പറയാം.

Loading...

Leave a Reply

Your email address will not be published.

More News