Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിക്കുന്നതോടെ ഇന്ന് തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജെല്ലിക്കെട്ട് നടന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മധുരയില്‍ രാവിലെ 10ന് ജെല്ലിക്കെട്ട് നടന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനുവേണ്ടി ഉയര്‍ന്നുവന്ന ജനകീയ മുന്നേറ്റത്തിനു വിജയമാണിത്.
ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അംഗീകാരം നല്‍കിയതോടെയാണ് വിഷയത്തില്‍ തീരുമാനമായത്. ഓര്‍ഡിനന്‍സിനു കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലും ജെല്ലിക്കെട്ട് നടത്തുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി പനീര്‍ ശെല്‍വം മധുരയില്‍ നടക്കുന്ന ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തേക്കും. ഇതിനായി പനീര്‍ശെല്‍വം ഇന്ന് രാത്രി മധുരയ്ക്ക് പോകുമെന്നാണ് സൂചന. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ നാളെ മധുരയിലെത്തിച്ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചില്‍ വന്‍ പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. അഞ്ച് ലക്ഷത്തോളം ആളുകളാണു കഴിഞ്ഞ ദിവസം മറീനയിലേക്ക് ഒഴുകി എത്തിയത്.
Leave a Reply