Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം : തിരൂർ കൂട്ടായിയില്‍ നിയന്ത്രണംവിട്ടു കടലിലേക്കൊഴുകിയ ജങ്കാര്‍ കരയ്ക്കെത്തിച്ചു. തിരൂർ പടിഞ്ഞാറേക്കരയിൽ നിന്നും പൊന്നാനിയിലേക്ക് വരികയായിരുന്ന ജങ്കാറാണ് നിയന്ത്രണം വിട്ട് കടലിലേക്കൊഴുകിയത്. മീൻപിടുത്ത ബോട്ടുകളിലാണ് യാത്രക്കാരെ കരയ്ക്കെത്തിച്ചത്. നിരവധി യാത്രക്കാരും വാഹനങ്ങളും നിറഞ്ഞ ജങ്കാർ കടലിലേക്ക് കിലോ മീറ്ററോളം ഒഴുകിപ്പോയിരുന്നു. ജങ്കാറിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.ഭാരതപ്പുഴയിലൂടെ വരുമ്പോൾ അഴിമുഖത്ത് വെച്ച് ജങ്കാറിൻറെ എഞ്ചിൻ ഓഫായിപ്പോവുകയായിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും തീരസംരക്ഷണ സേനയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Leave a Reply