Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്യോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ജപ്പാന്‍ സ്വദേശിയെ തിരഞ്ഞെടുത്തു . ജപ്പാനിലെ സകാരി മൊമോയി എന്ന 111കാരനെയാണ് ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ ലോക മുത്തച്ചനായി തെരഞ്ഞെടുത്തിരിക്കുന്നത്. 1903 ഫെബ്രുവരി 5 നായിരുന്നു മൊമോയിയുടെ ജനനം. പ്രായം ഇത്രയായെങ്കിലും കേൾവി ശക്തി കുറവാണെന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നും മൊമോയിക്കില്ല. എന്നാൽ തനിക്ക് രണ്ടോ അതിലധികമോ വര്‍ഷം കൂടി ജിവിക്കണമെന്ന ആഗ്രഹമുണ്ടെന്ന് മോമോയി പറയുന്നു.വായനയും സുമോഗുസ്തി കാണലുമാണ് ഇപ്പോൾ അദ്ദേഹത്തിൻറെ പ്രധാന ഹോബികൾ. ലോകത്തിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശിയും ജപ്പാനിൽ തന്നെയാണുള്ളത്. മിസാവേ ഒകാവയെന്ന ഈ മുത്തശ്ശിക്ക് 116 വയസ്സാണുള്ളത്.
Leave a Reply