Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താരങ്ങളോടുള്ള ആരാധന മൂത്ത് അദ്ദേഹത്തെ കാണാന്‍ ശ്രമിക്കുന്നതും വലിയ കട്ടൗട്ടുകള്‍ വെയ്ക്കുന്നതുമെല്ലാം ആരാധകര്‍ക്കിടയില്‍ പതിവാണ്. എന്നാല്‍ കാനഡ സ്വദേശിയായ ഒരു ആരാധകന്‍ വ്യത്യസ്തനാകുന്നത് ഇക്കാര്യത്തിലാണ്.
താരത്തോടുള്ള ആരാധന മൂലം വിചിത്ര പ്രവൃത്തിയിലേക്ക് കടന്ന ഒരു ആരാധകന്‍ ദാ തന്റെ ഇഷ്ടതാരത്തിനായി മരിക്കുന്ന അവസ്ഥവരെയെത്തി. അമേരിക്കന്‍ നടനും തിരക്കഥാകൃത്തുമൊക്കെയായ ജേസന്‍ സെഗലിന്റെ ആരാധകനാണ് താരം.
കാനഡയിലെ ടൊറന്റൊ സ്വദേശിയായ നോവ മലോനിയെന്ന യുവാവ് ആരാധന മൂത്ത് ചെയ്യുന്നതെന്താണെന്നോ? നിത്യവും സെഗലിന്റെ ചിത്രം ഭക്ഷിക്കുക. അത് വിഡിയോയില്‍ പകര്‍ത്തി യൂട്യൂബിലിടുകയും ചെയ്യുന്നുണ്ട് കക്ഷി. എന്തിനാണെന്നോ ഇക്കാര്യം സെഗല്‍ അറിയാന്‍ തന്നെ.
ഇതുപോലെ തന്റെ ഫോട്ടോയും സെഗല്‍ തിന്നുന്നത് വരെ തന്റെ ഫോട്ടോ തീറ്റ തുടരുമെന്നാണ് നോവ മലോനിയുടെ പ്രഖ്യാപനം. കഴിഞ്ഞ ഫെബ്രുവരിയിലാണ് നോവയുടെ ഈ ഭ്രാന്ത് തുടങ്ങുന്നത്. തുടര്‍ന്ന് എന്നും എന്നും ഇതുതന്നെ പണി.
എ ഫോര്‍ സൈസില്‍ സെഗലിന്റെ പടം പ്രിന്റെടുക്കുക, ഭക്ഷണത്തോടൊപ്പം അകത്താക്കുക, യൂ ട്യൂബിലിടുക. ഇപ്പോള്‍ അന്‍പതിലധികം വിഡിയോകള്‍ ഇതുപോലെ വന്നുകഴിഞ്ഞു. എന്നിട്ടും സംഗതി തുടരുകയാണ്. നടന്‍ ഇതറിഞ്ഞതായി കാണുന്നില്ല.
ആദ്യമാദ്യം അച്ചാറിനൊപ്പവും പീറ്റ്സയുടെ കൂടെയുമൊക്കെ പടം കഴിച്ചിരുന്ന നോവ, കഴിഞ്ഞയാഴ്ച ബീയറില്‍മുക്കി സെഗലിനെ തിന്നാന്‍ ശ്രമിച്ചു. എന്നാല്‍ പണിയൊന്നു പാളി. കടലാസ് തൊണ്ടയില്‍ കുടുങ്ങി. കൂടുതല്‍ ബീയറൊഴിച്ച് വിഴുങ്ങാന്‍ ശ്രമിക്കുന്നതിനിടെ ജാമായി. 15 സെക്കന്‍ഡ് നേരം സ്വര്‍ഗം കണ്ടതായി നോവതന്നെ സമ്മതിക്കുന്നു. ഒടുവില്‍ ഛര്‍ദിച്ചു കളഞ്ഞാണ് ജീവന്‍ രക്ഷിച്ചത്.
എന്നാല്‍ ഇതുകൊണ്ടൊന്നും തീറ്റ നിര്‍ത്താന്‍ നോവ ഉദ്ദേശിക്കുന്നില്ല.
Leave a Reply