Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:38 am

Menu

Published on October 29, 2013 at 10:15 am

പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ജയലളിത 400കിലോ സ്വര്‍ണം വിതരണം ചെയ്യുന്നു

jayalalitha-to-distribute-400-kg-gold-coins-to-poor-girls-in-tamil-nadu

ചെന്നൈ:തമിഴ്‌നാട്ടിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ ജയലളിത 400കിലോ സ്വര്‍ണം വാങ്ങുന്നു.പുതിയ വിവാഹ സഹായ പരിപാടിയിലാണ് ജയലളിത 400 കിലോ സ്വര്‍ണം നാണയമാക്കി പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്.ഓരോ നാണയത്തിലും സംസ്ഥാന സര്‍ക്കാരിൻറെ മുദ്ര പതിച്ചായിരിക്കും വിതരണം ചെയ്യുക.പാവങ്ങള്‍ക്ക് അമ്മയുടെ വക 400 കിലോ സ്വര്‍ണം ഒരു ലക്ഷം 22 കാരറ്റ് സ്വര്‍ണനാണയങ്ങളാണ് പദ്ധതി പ്രകാരം പാവങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്.ഇങ്ങനെ ചെയ്യുന്ന ഇന്ത്യയിലെ ഏക സര്‍ക്കാര്‍ എന്ന ബഹുമതിയും ഒരുപക്ഷേ തമിഴ്‌നാട് സര്‍ക്കാരിനായിരിക്കും. സ്വര്‍ണനാണയങ്ങളുടെ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ വിളിച്ചിരുന്നു. കുറഞ്ഞത് 25000 സ്വര്‍ണ നാണയങ്ങളെങ്കിലും വിതരണം ചെയ്യാന്‍ ഏജന്‍സികള്‍ക്ക് കഴിവുണ്ടായിരിക്കണം എന്നാണ് ഒരു നിബന്ധന.നിലവാരം കുറഞ്ഞ നാണയങ്ങള്‍ നല്‍കിയാല്‍ ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.അമ്മ കാന്റീനുകള്‍, അമ്മ ഇഡ്ഡലി, അമ്മ മിനറല്‍ വാട്ടര്‍ തുടങ്ങിയ ജനപ്രിയ പരിപാടികള്‍ക്ക് പിന്നാലെയുള്ള തമിഴ്‌നാട് സര്‍ക്കാരിൻറെ ഈ പദ്ധതിയും വന്‍ വിജയമാകും എന്ന പ്രതീക്ഷയിലാണ് എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍.

Loading...

Leave a Reply

Your email address will not be published.

More News