Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം :സോളാര്‍ കമ്പനിയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുന്നു. നടന്‍ ജയറാമും ഭാര്യ പാര്‍വതിയും ടീം സോളാര്‍ ഉടമകളായ സരിത എസ്. നായരുടെയും, ബിജു രാധാകൃഷ്ണന്റെയും തട്ടിപ്പിനിരയായതായി സൂചന. ഫെബ്രുവരി 18 ന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാര്‍വതിയുടെ ഡാന്‍സ് പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ തട്ടിപ്പിനിരയായത്.ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്കായിരുന്നു ബിജു രാധാകൃഷ്ണനും, സരിതയും പരിപാടി സ്പോണ്‍സര്‍ ചെയ്തത്. എന്നാല്‍ പരിപാടിക്ക് ശേഷം അമ്പതിനായിരം രൂപ മാത്രമാണ് ഇവര്‍ നല്‍കിയത്. താരങ്ങള്‍ പരാതിപ്പെട്ടതോടെ ക്ഷേത്രഭാരവാഹികള്‍ ഇടപെട്ട് ബാക്കി തുക നല്‍കി പ്രശ്നം ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നാണ് സൂചന.പകരം ശാലുവിന്റെ ഉടമസ്ഥതയിലുള്ള ജയകേരള-നൃത്തകലാലയം, സിനിമ-നൃത്ത രംഗത്ത് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ജനുവരി 25ന് ചങ്ങനാശേരിയില്‍ വച്ച് ജയറാമിന് നല്‍കിയത്രെ. അവര്‍ഡ് തുകയും അത് വാങ്ങാനെത്തിയ താരദമ്പതികള്‍ക്കുള്ള യാത്രാചെലവും താമസ ചെലവും വഹിച്ചത് സോളാര്‍ കമ്പനിയായിരുന്നു.അമ്പതിനായിരം രൂപ മുടക്കി 2011ല്‍ നടന്ന ഒരു ഉത്സവത്തിന് ചലച്ചിത്രതാരം മീരാനന്ദന്റെ നൃത്തപരിപാടി സ്‌പോണ്‍സര്‍ ചെയ്തതും ടീം സോളാര്‍ തന്നെ. സിനിമയിലെ സൂപ്പര്‍ താരങ്ങളെ മുതല്‍ രാഷ്ട്രീയ നേതാക്കളെ വരെ തട്ടിപ്പിനു കരവാക്കുന്നത് ബിജുവിന്റെയും സരിതയുടെയും തന്ത്രമായിരുന്നു. സിനിമാമേഖലയിലുള്ളവരെ പരിചയപ്പെടുത്താന്‍ ശാലുവും മുന്‍നിരയിലുണ്ട്.
Leave a Reply