Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഊട്ടി: നികുതി അടയ്ക്കാത്തതിന് തെന്നിന്ത്യന്‍ താര റാണി നയന്‍താരയ്ക്കും, നടന്‍ ജയറാമിനും നഗരസഭയുടെ നോട്ടീസ്. റോയല്‍ കാസില്‍ അപാര്‍ട്ട്‌മെന്റിലെ 122 വീടുകളാണു സ്വത്തുനികുതി നല്‍കാനുള്ളതെന്നാണ് നഗരസഭാ അധികൃതര്‍ വ്യക്തമാക്കുന്നത്. നികുതി അടക്കുന്ന കാര്യത്തില്‍ വീഴ്ച്ച വരുത്തിയതിന്റെ പേരില്‍ 22 അപാര്‍ട്‌മെന്റുകള്‍ക്കു നഗരസഭ ജപ്തി നോട്ടീസ് കൊടുത്തിട്ടുമുണ്ട്.ഇതിൽ സിനിമാതാരങ്ങളായ ജയറാമും നയൻതാരയും ഉൾപ്പെടും. പലതവണ അറിയിപ്പു നൽകിയെങ്കിലും നടപടി ഇല്ലാതെ വന്നതോടെയാണ് നോട്ടീസ് അയച്ചതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. കേരളത്തിലെ സിനിമാക്കാർ അടക്കമുള്ള പ്രമുഖരെ ലക്ഷ്യമിട്ട് നടി ഷീലയുടെ മേൽനോട്ടത്തിലുള്ള കൺസ്ട്രക്ഷൻ കമ്പനിയാണു റോയൽ കാസിൽ അപാർട്ട്‌മെന്റ് സ്ഥാപിച്ചത്. കേരളത്തിലെ പല ഉന്നത ഉദ്യോഗസ്ഥർക്കും ഇവിടെ അപാർട്ട്‌മെന്റുണ്ടെന്നും അവരും സ്വത്തുനികുതി അടയ്ക്കാൻ വിമുഖത കാണിക്കുകയാണെന്നും സൂചനയുണ്ട്.
Leave a Reply