Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളിയുടെ പ്രിയ നടൻ ജയറാമും കുടുംബചിത്രങ്ങളുടെ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഒന്നിച്ചാല്‍ ചിത്രം ഹിറ്റാകുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കുടുംബചിത്രത്തിന്റെ ഷൂട്ടിഗിനിടെ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞ രഹസ്യം അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.മഴവില്‍ കാവടിയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ചിത്രീകരണ സമയത്ത് നായകന്‍ ജയറാം എത്ര അഭിനയിച്ചിട്ടും സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മുഖം തെളിഞ്ഞിരുന്നില്ല.അതിന് കാരണമുണ്ടായിരുന്നു. തൊട്ട് മുമ്പ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം മോഹന്‍ലാലിനെ വച്ചായിരുന്നു. പല തവണ ടേക്കുകളെടുത്തിട്ടും ജയറാമിന്റെ അഭിനയത്തില്‍ സത്യന്‍ അന്തിക്കാടിന് തൃപ്തി വരുന്നില്ല. എന്നാല്‍ കാര്യം മനസിലാക്കിയ ജയറാം രഹസ്യമായി സത്യന്‍ അന്തിക്കാടിന് അതിനുള്ള മറുപടിയും കൊടുത്തു.ഞാന്‍ മോഹന്‍ലാല്‍ അല്ല എന്നാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ജയറാം പറഞ്ഞത്. രസകരമായ സംഭവം ജയറാം തന്നെയാണ് പുറത്ത് പറഞ്ഞത്.എന്തായാലും ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച വേലായുധന്‍കുട്ടി എന്ന കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു. 1989ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം ഹിറ്റായിരുന്നു.ഉര്‍വശി, ശ്രീജ, സിത്താര, ഇന്നസെന്റ്, കൃഷ്ണന്‍ കുട്ടി നായര്‍, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Leave a Reply