Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: റോഡ് നന്നാക്കാതെ ടോൾ നൽകില്ലെന്ന പ്രതിഷേധവുമായി നടൻ ജയസൂര്യ. എറണാകുളത്തു നിന്ന് ആലപ്പുഴയിലേക്ക് പോകവേ കുമ്പളം ടോള്‍പ്ലാസയില്‍ ടോൾ നൽകാൻ ജയസൂര്യ തയ്യാറായില്ല. റോഡ് നന്നാക്കാതെ ടോൾ നൽകില്ലെന്നായിരുന്നു ജയസൂര്യയുടെ വാദം. എന്നാൽ മലയാളികളല്ലാതിരുന്ന ടോൾ പിരിക്കുന്ന തൊഴിലാളികൾക്ക് ജയസൂര്യ പറഞ്ഞത് ആദ്യം മനസ്സിലായില്ല. പിന്നീട് തൊഴിലാളികളും ജയസൂര്യയും തമ്മിൽ തർക്കം തുടങ്ങിയതോടെ നാട്ടുകാരും പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.തുടർന്ന് പോലീസ് എത്തിയ ശേഷമാണ് തർക്കം അവസാനിച്ചത്.
Leave a Reply