Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇപ്പോൾ സിനിമാ താരങ്ങളെല്ലാം ഫെയ്സ്ബുക്കില്‍ സജീവമാണ്. താരങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കെല്ലാം ആരാധകര്‍ എല്ലാം മറന്ന് കമന്‍റിടിക്കുമ്പോഴും മിക്ക കമന്‍റുകള്‍ക്കും താരങ്ങളാരും മറുപടി നല്‍കാറില്ല. എന്നാല്‍ ജയസൂര്യ ഇതിനായി സമയം കണ്ടെത്തിയിരിക്കുകയാണ്. ഇക്കാര്യം അദ്ദേഹം ഫെയ്സ്ബുക്കിലൂടെ തന്നെ ആരാധകരെ അറിയിച്ചു. സ്വതസിദ്ധമായ ശൈലിയില്‍ തമാശ കലര്‍ത്തിയായിരുന്നു വിവരണം. ഒരു പ്രധാനപ്പെട്ട കാര്യം, നിങ്ങള്‍ അയക്കുന്ന കമന്‍റ്സ് എല്ലാം ഞാന്‍ കാണാറുണ്ട് , പക്ഷെ ഫുള്‍ ടൈം ഞാന്‍ എഫ്ബിയില്‍ കേറി ഇരുന്നാല്‍ മാമുണ്ണല്‍ നിക്കും…അത് കൊണ്ടാണു മറുപടി എല്ലാത്തിനും അയക്കാന്‍ പറ്റാതെ വരുന്നത് , അത് കൊണ്ട് ഇന്ന് വൈകുന്നേരം ഒരു ഏഴു മണി മുതല്‍ ഒമ്പത് മണി വരെ നിങ്ങള്‍ എല്ലാവരും അയക്കുന്ന കമന്‍റ്സിനു മറുപടി അയക്കാന്‍ ഞാന്‍ കംപ്യൂട്ടറിന് മുന്നില്‍ തന്നെ ഉണ്ടാകും ..അപ്പോള്‍ ഏഴു മുതല്‍ ഒമ്പത് വരെ മറക്കണ്ട. ഇപ്പൊ പണിയൊന്നും ഇല്ലേ ചേട്ടാ എന്നു ചോദിക്കുന്ന ചൊറിയന്മാര്‍ക്ക് …! ഉണ്ടായിരുന്ന ഒരു മീറ്റിങ് മാറ്റി വച്ചിട്ടാണ് ഈ ടൈം കണ്ടെത്തുന്നത്- ജയസൂര്യ പറയുന്നു. കൃത്യം ഏഴുമണിക്ക് എഫ്ബിയില്‍ എത്തിയ ജയസൂര്യ ആരാധകരുടെ ചോദ്യത്തിന് മറുപടിയും നല്‍കി.
Leave a Reply