Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 20, 2025 6:12 pm

Menu

Published on March 20, 2015 at 1:38 pm

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൻറെ അന്തിമ പട്ടികയില്‍ നടൻ ജയസൂര്യയും

jayasurya-in-final-list-for-national-award-for-best-actor

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ അന്തിമ പട്ടികയിൽ നടൻ ജയസൂര്യയും ഇടം നേടി. മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കരി എന്ന ചിത്രത്തിലെ പ്രകടനമാണ് ജയസൂര്യയെ ദേശീയ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ എത്തിച്ചത്. അപ്പോത്തിക്കരിയിലെ അഭിനയം ജയസൂര്യയ്ക്ക് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയെ നേരത്തേ തന്നെ ദേശീയ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ പരിഗണിച്ചിരുന്നു. മലയാളത്തില്‍ നിന്നും 11 സിനിമകള്‍ അവസാന റൗണ്ടില്‍ ഇടംപിടിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഹൈദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഷാഹിദ് കപൂറും പികെ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആമീര്‍ ഖാനും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൻറെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മികച്ച നടിമാരുടെ സ്ഥാനത്തിന് വേണ്ടി കങ്കണ റാണത്തും പ്രിയങ്ക ചോപ്രയും മത്സരിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News